19 April Friday

കേന്ദ്രനയങ്ങൾക്കെതിരെ ബഹുജനധർണ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 പത്തനംതിട്ട

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ ബഹുജന ധർണ നടത്തി. 
വശ്യസാധനങ്ങൾക്കടക്കം വില വർധിപ്പിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ നടന്ന സമരത്തിൽ സ്ത്രീകളടക്കം വൻ ജനാവലിയാണ് പങ്കെടുത്തത്. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോർജ്കുട്ടി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന കിഫ്ബി അടക്കമുള്ള ജനക്ഷേമ  പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്  തുടരുമെന്ന് നേതാക്കൾ പറഞ്ഞു.  മതനിരപേക്ഷ നിലപാടുമായി  മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധമാണ് ജിഎസ്ടിയിലും വായ്പാ പരിധി നിശ്ചയിച്ചതിലടക്കം കേന്ദ്രസർക്കാർ നയം അടിച്ചേൽപ്പിക്കുന്നത്. ഇതിനെതിരെയുള്ള ബഹുജനരോഷമായി ധർണ മാറി.
സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, എസ് നിർമലാദേവി, എൽഡിഎഫ്‌ ജില്ലാ കൺവീനർ അലക്സ് കണ്ണമല, ഡോ. വർഗീസ് ജോർജ്, മാത്യൂസ് ജോർജ്, പി പി ജോർജ് കുട്ടി, നിസാർ നൂർ മഹൽ, ചെറിയാൻ പോളച്ചിറക്കൽ, രാജു നെടുവംപുറം, പി കെ ജേക്കബ്, സുമേഷ് ഐശ്വര്യ, മനോജ് മാധവശേരി, എം വി സഞ്ചു, അഡ്വ. ടി സക്കീർ ഹുസൈൻ, ചെറിയാൻ ജോർജ് തമ്പു, എം മുഹമ്മദ് സാലി, ബി ഷാഹുൽ ഹമീദ്, ബിജി ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top