16 April Tuesday
പ്രദര്‍ശന വിപണന മേള ഇന്ന് തുടങ്ങും

കൈയെത്തും ദൂരത്ത് സര്‍ക്കാര്‍ സേവനം

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

 പത്തനംതിട്ട

കൈയെത്തും അകലത്ത് സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും സേവനം ലഭ്യമാകുന്നു. ഒരു കുടക്കീഴിൽ.  ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയോടൊപ്പമാണ്  എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനം  നേരിട്ട് മനസ്സിലാക്കാനും അർഹമായ ആനുകൂല്യം നേടാനും അവസരമൊരുങ്ങുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ഏഴു ദിവസം മേള നീണ്ടു നിൽക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് അറിയാനും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാനും ഈ മേള സഹായിക്കും.
ജില്ലയുടെ കലാ സാംസ്കാരിക കൂട്ടായ്മ കൂടി ഉദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ കൂട്ടായ്മ കൂടിയാകും എന്റെ കേരളം പരിപാടി.  ബുധന്‍ രാവിലെ 10ന് മന്ത്രി വീണാ ജോര്‍ജാണ്‌ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുക.  79 സര്‍ക്കാര്‍ സ്റ്റാളും മറ്റ് വിവിധ സ്വകാര്യ സ്ഥാപനങ്ങളുടേതടക്കമുള്ള 179 സ്റ്റാളുമാണ് ആകെയുണ്ടാവുക. ആരോ​ഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും.  
രുചിക്കൂട്ടുകളുടെ വൈവിധ്യമാര്‍ന്ന ലോകവും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാടന്‍ രുചികള്‍ മുതല്‍  ചെട്ടിനാടന്‍ വിഭവങ്ങള്‍ വരെ വ്യത്യസ്തമായ രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കുന്നുണ്ട്.  സർക്കാരിന്റെ നേട്ടങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും ജനങ്ങളിൽ എത്തിക്കുകയാണ് മേളയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടക്കം ശീതീകരിച്ച 179 സ്റ്റാളുകളാണ് പ്രവർത്തിക്കുക. ഇതിൽ 79 സ്റ്റാളുകൾ വിവിധ സർക്കാർ വകുപ്പുകളുടേതാണ്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാൻ വ്യവസായ സംരംഭങ്ങൾക്കും കലാകാരന്മാർക്കും  മേള അവസരമൊരുക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.  ആന്റോ ആന്റണി എംപി, എംഎൽഎമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ എന്നിവർ വിഷിടാതിഥികളാവും.  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top