26 April Friday
കക്കി അണക്കെട്ട്

ഷട്ടര്‍ 120 സെന്റിമീറ്റര്‍ ഉയര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തിങ്കളാഴ്ച പമ്പ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയപ്പോൾ

 പത്തനംതിട്ട

ആനത്തോട്  അണക്കെട്ടിന്റെ  നാല് ഷട്ടറുകൾ  ചൊവ്വ  വൈകിട്ട്  മൂന്നു   മുതൽ ഘട്ടംഘട്ടമായി പരമാവധി 120 സെമി വരെ ഉയർത്തി  പരമാവധി 175 ക്യുമെക്‌സ് വരെ വെള്ളം ജനവാസ മേഖലകളിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക്  ഒഴുക്കി വിടുന്നു.  പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിനു ശേഷം റാന്നിയിലും എത്തും. 
കക്കി -ആനത്തോട്  അണക്കെട്ടിന്റെ  ഷട്ടറുകൾ  കൂടുതലായി ഉയർത്തുന്നതുമൂലം പരിമിതമായ  വെള്ളം  മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ.  അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കാനാവും. പകൽ  അണക്കെട്ട്  തുറക്കുന്നതിനാല്‍  തയ്യാറെടുപ്പുകൾ സ്വീകരിക്കാന്‍  അധികൃതർക്കും  ജനങ്ങൾക്കും ആവശ്യമായ സമയവും  ലഭ്യമാകുന്നു.
ജനവാസ മേഖലകളിൽ  കൂടുതൽ ജലനിരപ്പ്  ഉയരാത്ത വിധത്തിലാണ് വെള്ളം തുറന്ന് വിടുന്നത്.     
പമ്പാനദിയുടെ തീരത്തുള്ള തദ്ദേശ  സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ്‌ മുഖേന  ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്ന് കലക്ടര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ തഹസീൽദാർമാരെയും വില്ലേജ് ഓഫീസർമാരെയും പഞ്ചായത്ത് സെക്രെട്ടറിമാരെയും ചുമതലപ്പെടുത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top