19 April Friday

കോഴഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കീഴുകരയിൽ ഓടിക്കൊണ്ടിരുന്നപ്പോൾ കത്തിനശിച്ച കാർ

കോഴഞ്ചേരി
കീഴുകരയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു. തിങ്കൾ പകൽ 10.30ന്  കീഴുകര കത്തോലിക്കാ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ആളപായം ഇല്ല. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. തിരുവല്ല ,പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും, ആറൻമുളയിൽ നിന്ന് പൊലീസ് സംഘവും എത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളി ഗാർഡനർ ചെറുകോൽ പുരയിടത്തിൽ സാമുവേൽ ദാനിയേലിന്റെ മാരുതി 800 കാറിനാണ് തീ പടർന്നത്. പള്ളിയിലേക്ക് വരികയായിരുന്നു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത്‌ കണ്ട് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതുകൊണ്ട് വൻ അപകടം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top