19 April Friday

ഓണക്കിറ്റുകള്‍ 
ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

പത്തനംതിട്ട മൈലപ്ര സപ്ലൈകോ ഗോഡൗണിൽ ഓണക്കിറ്റിലേക്കുള്ള സാധനങ്ങൾ ഒരുക്കുന്ന തൊഴിലാളികൾ

പത്തനംതിട്ട
ഓണത്തെ വരവേൽക്കാൻ സംസ്ഥാന സർക്കാർ സൗജന്യ നിരക്കിൽ നൽകുന്ന ഓണക്കിറ്റ് അതിവേ​ഗം  ഒരുങ്ങുന്നു. 13 ഇന സാധനങ്ങൾ  അടങ്ങുന്ന കിറ്റുകൾ ഈയാഴ്ച തന്നെ  റേഷൻകടകളിൽ എത്തും. 
കോവിഡും മഴയും പ്രളയവും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്‌ സർക്കാരിന്റെ  നടപടി.  മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെ തന്നെ നിശ്ചിത ദിവസം തന്നെ വിതരണം ചെയ്യുന്നതിന്  കാര്യക്ഷമവും അതിവേ​ഗത്തിലുള്ള നടപടികളാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ നടക്കുന്നത്. ജില്ലയിൽ സപ്ലൈകോയുടെ നാല്  ഡിപ്പോകൾ  കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ  പായ്ക്കിങ് നടക്കുന്നത്. പത്തനംതിട്ട, പറക്കോട്, അടൂർ, റാന്നി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്  സാധനങ്ങൾ പായ്ക്കറ്റുകളിലാക്കുന്നത്.  സാധനങ്ങളെല്ലാം ഡിപ്പോകളിൽ എത്തിക്കഴിഞ്ഞു. പായ്ക്കിങും മിക്കയിടത്തും തീരാറായി.  
പത്തനംതിട്ടയിൽ കോഴഞ്ചേരി, കോന്നി താലൂക്കിലെ ചില പ്രദേശങ്ങളും പറക്കോട് അടൂർ താലൂക്കിലും കോന്നി താലൂക്കിലെ ചില പ്രദേശങ്ങളിലും റാന്നി,  മല്ലപ്പള്ളി, കോന്നി താലൂക്കുകളിലെ ചില പ്രദേശങ്ങളിലെയും റേഷൻ കടകളിൽ ഈയാഴ്ച തന്നെ കിറ്റുകൾ എത്തിക്കും.  പത്തനംതിട്ട ഡിപ്പോയിൽ 90,000 പറക്കോട് 90,813, തിരുവല്ല 24,733, റാന്നിയിൽ 74,034 പേർക്കുമുള്ള കിറ്റുകളാണ് തയ്യാറാക്കുന്നത്. 50 ​ഗ്രാം കശുവണ്ടിപ്പരിപ്പ്, 50 മില്ലി നെയ്യ്, മുളക്പൊടി (100 ​ഗ്രാം), മഞ്ഞൾപ്പൊടി (100 ​ഗ്രാം), ഏലയ്ക്ക (20 ​ഗ്രാം), വെളിച്ചെണ്ണ  (500 മില്ലി), തേയില (100 ​ഗ്രാം), ശർക്കര വരട്ടി (100 ​ഗ്രാം), ഉണക്കലരി (500 ​ഗ്രാം),  പഞ്ചസാര (1 കിലോ), ചെറുപയർ (500 ​ഗ്രാം), തൂവരപരിപ്പ് (250 ​ഗ്രാം), പൊടിഉപ്പ് (1 കിലോ), തുണിസഞ്ചി  (1) എന്നിവയാണ് സൗജന്യ ഓണക്കിറ്റിൽ വിതരണം ചെയ്യുക. ഒരു കിറ്റിന്റെ ആകെ വില 447 രൂപയാണ്. ഇതാണ് സൗജന്യമായി സംസ്ഥാന സർക്കാർ നൽകുന്നത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top