02 May Thursday

തിരുവല്ല മണ്ഡലം: നിർമാണ പ്രവർത്തനം സമയബന്ധിതമായി തീർക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

 തിരുവല്ല 

നിയോജകമണ്ഡലത്തിലെ എംഎൽഎ ആസ്തി വികസന പദ്ധതികളുടെ പുരോഗതി അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ട്രേറേറ്റിൽ  ചേർന്ന യോഗം വിലയിരുത്തി. സ്‌പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്‌മെന്റ് സകീം (എഡിഎസ്) എന്നിവയിലുൾപ്പെടുത്തി തിരുവല്ല മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവർത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.
കുന്നന്താനം പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണത്തിന്റെ സാങ്കേതിക അനുമതി എത്രയും വേഗം ലഭ്യമാക്കി കരാർ വയ്ക്കണമെന്ന് എംഎൽഎ നിർദേശിച്ചു. കടപ്ര പഞ്ചായത്തിലെ നടയ്ക്കാവിൽ തെക്കേപുഞ്ച പരുമല പള്ളി റോഡിന്റെ എസ്റ്റിമേറ്റ് 16ന് നൽകി ഈ മാസം തന്നെ ടെൻഡർ വിളിക്കണം. മണ്ഡലത്തിലെ ചില പ്രവർത്തികൾ കാര്യക്ഷമമായി നടക്കാത്തതിന്റെ കാരണം പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകാൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ എംഎൽഎ ചുമതലപ്പെടുത്തി.
യോഗത്തിൽ വന്ന നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. 16നകം തീർക്കേണ്ട പ്രവർത്തികൾ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി പൂർത്തിയാക്കണം. ഗുരുമന്ദിരം മുതലപ്പുഴ റോഡിൽ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയർത്തി ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിന്റെ എസ്റ്റിമേറ്റ് പുതുക്കി ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ  കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  എഡിസി (ജനറൽ) കെ ഇ വിനോദ്കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top