28 March Thursday

മാലിന്യവും നാറുന്നു 
ഭരണസമിതിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
പന്തളം
പന്തളത്ത് മാലിന്യങ്ങളുടെ നാറ്റത്തേക്കാൾ വലുതാണ് അഴിമതിയുടെ ദുർഗന്ധം. രണ്ടിനുമെതിരെയാണ് എൽഡിഎഫും നാട്ടുകാരും നിരന്തര സമരം നടത്തിയത്. എന്നാൽ രണ്ടിനും ഒരു പരിഹാരവുമാകാതെ നഗരസഭാ ഭരണ സമിതി അഴിമതിയിലേക്ക് കൂപ്പ് കുത്തുകയാണ്.
  ശബരിമലയെ  കൂട്ടുപിടിച്ച് നാമജപഘോഷയാത്ര നടത്തി നഗരസഭയുടെ അധികാരം പിടിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ കോയിക്കൽ ക്ഷേത്രത്തിന് വേണ്ടി ഒന്നും ചെയ്യാൻ ബിജിപി ഭരണ സമിതിക്കായില്ല.  ശബരിമല തീർത്ഥാടന ഒരുക്കങ്ങൾക്കായി മുറവിളി കൂട്ടുന്നതെല്ലാം എൽഡിഎഫ് കൗൺസിലർമാരാണ്. 2022 ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വൻ അഴിമതി വിജയലൻസ് അന്വേഷണത്തിന് കളമൊരുക്കി. ദേവസ്വം ബോർഡിന്റെ വിശ്രമ മന്ദിരത്തിന് താഴെ പാർക്കിങിന്‌ എന്ന പേരിൽ മണ്ണിട്ട് നികത്തിയെന്ന് പറഞ്ഞ്ബിൽ കൗൺസിലിൽ ഹാജരാക്കാൻ ശ്രമിച്ചു. ഫയൽ എൽഡിഎഫ് പാർലമെൻററി പാർടി  ലീഡർ ആവശ്യപ്പെട്ടപ്പോഴാണ് സത്യം പുറത്തുവന്നത്. ഈ പണികൾക്ക് ടെൻഡറും, ക്വട്ടേഷനുമില്ലെന്ന് മാത്രമല്ല ഇതിനായി ഒരു ഫയൽ പോലും നഗരസഭയിലില്ലെന്നും വെളിച്ചത്തായി. കൃത്രിമമായി ഫയലുണ്ടാക്കാൻ ഉദ്യോഗസ്ഥരെ സമീപിച്ച  ബിജെപി ഭരണ സമിതിയോട് അവർ  നിസ്സഹകരിച്ചു. എൽഡിഎഫ് വിജിലൻസിനെ സമീപിച്ചു. വിജിലൻസ് അന്വേഷണം ആരംഭിച്ചു. 
ടെൻഡറെടുത്ത് കരാർ വെച്ചിട്ടും പൊതുമരാമത്തിൽ പണി ചെയ്യാത്ത കരാറുകാർക്ക്  കൗൺസിലറിയാതെ ഡെപ്പോസിറ്റ് തുക തിരികെ കൊടുത്തു. കൗൺസിലിൽ ഫയൽ ആവശ്യപ്പെട്ട എൽഡിഎഫിന്റെ മുമ്പിൽ എൻജിനീയർ സത്യം തുറന്നു പറഞ്ഞു. പല ഫയലുകളും കാണാനില്ലത്രെ. എൻജിനീയറുടെ വെളിപ്പെടുത്തലോടെ എൽഡിഎഫ് പരാതിയിൻ പൊതുമരാമത്ത്  എക്സിക്യൂട്ടിവ് എൻജിനീയർ നഗരസഭയിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. നഗരസഭയിലെ പല വകുപ്പുകളിലെയും സ്ഥിതി ഇത് തന്നെയാണ്. പൊതുമരാമത്തിൻ അഞ്ച് കോടി രൂപയാണ്‌ പദ്ധതി നടത്താതെ അടുത്ത സ്പിൽ ഓവറിലേക്ക് മാറ്റിയത്. ക്ഷീര കർഷകരുടെ പാലിന് സബ്സിഡി  നൽകാനായില്ല. ഏറ്റവും അധികം വെറ്റില കർഷകരുള്ള മേഖലയിൽ ഒരു പൈസ പോലും കൊടുത്തില്ല.
2022-–-23 ലെ പദ്ധതി പൂർത്തിയാക്കാതെ അഞ്ച് പ്രാവശ്യമാണ് അപൂർണമായി  കൊടുത്തത്. ഒടുവിൽ സെക്രട്ടറി സത്യവാങ്മൂലം കൊടുക്കേണ്ടി വന്നു.
 അമ്പത്‌ ട്യൂബും 25 ബൾബുമാണ് ഒരു വാർഡിൽ വെളിച്ചത്തിന് നൽകുന്നത്‌. ഫലത്തിൽ പന്തളം ഇരുട്ടിൽ. കൊടിയ അഴിമതിയിൽ മുങ്ങിയ ഭരണസമിതി മാലിന്യം നിറഞ്ഞ മുട്ടാർ നീർച്ചാലിലെ മാലിന്യം കണ്ടില്ലെന്ന് നടിച്ചു. മനുഷ്യാ വകാശക്കമ്മീഷൻ ചാൽ വൃത്തിയാക്കാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top