25 April Thursday

ത്രിപുരയ്ക്കായി 
കൈകോർത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

 പത്തനംതിട്ട

ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. 
തിരുവനന്തപുരം നായനാർ പാർക്കിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഐക്യദാർഢ്യ സദസ്സ്  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രദീപ്, സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, മുതിർന്ന നേതാവ് ആർ ഉണ്ണികൃഷ്ണപിള്ള, കെ സി രാജഗോപാലൻ, അഡ്വ. ടി സക്കീർ ഹുസൈൻ, അഡ്വ. പീലിപ്പോസ് തോമസ്, ആർ അജയകുമാർ, ടി വി സ്റ്റാലിൻ, അഡ്വ. എസ് മനോജ്, എ എൻ സലിം, എൻ സജികുമാർ, എം വി സഞ്ജു, പി സി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top