20 April Saturday

ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
ഇരവിപേരൂർ 
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്നു വ്യാപാരി വ്യവസായി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിർമ്മല ഗ്രാമം പദ്ധതിയിൽ മുഴുവൻ വ്യാപാരികളും പങ്കാളികളാകണമെന്നും സമ്മേളനം  ആഹ്വാനം ചെയ്തു. ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം  കുമ്പനാട് ഗോപിനാഥൻ നായർ നഗറിൽ (മണിയാറ്റ് ഓഡിറ്റോറിയം) ബുധനാഴ്ച  തുടങ്ങി. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു.  സമിതി ജില്ലാ പ്രസിഡന്റ്‌ ബിജു വർക്കി അധ്യക്ഷനായി. മുതിർന്ന വ്യാപാരികളെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ.  കെ അനന്തഗോപൻ ആദരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച്  സമിതി ജില്ലാ പ്രസിഡന്റ്‌ ബിജു വർക്കി പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ പി സി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.  അനുശോചന പ്രേമയം ​ഗീവര്‍​ഗീസ് പാപ്പി അവതരിപ്പിച്ചു.   
സമിതി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് പ്രവർത്തന റിപ്പോർട്ടും,   ട്രഷറാർ പി കെ ജയപ്രകാശ് വരവ് ചെലവ് കണക്കും, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി പാപ്പച്ചൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമിതി ജില്ലാ രക്ഷാധികാരി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ എ പത്മകുമാർ, പിആർപിസി ജില്ലാ ചെയർമാൻ പി ബി ഹർഷകുമാർ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.  അർ സനൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം നിയന്ത്രിക്കുന്ന വിവിധ കമ്മിറ്റികള്‍  പ്രസീഡീയം–- ബിജു വർക്കി (കൺവീനർ),   പ്രമേയം–- സുലൈമാൻ ചുങ്കപ്പാറ (കൺവീനർ). ക്രഡൻഷ്യൽ–- അഖിലം അബുബേക്കാർ (കൺവീനർ),  മിനിറ്റ്സ്‌–- സി എൻ രാധാകൃഷ്ണൻ (കൺവീനർ), വ്യാഴാഴ്ച വൈകിട്ട് നാലിന് മുട്ടമൺ കനാൽ ജങ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. പുല്ലാട് ജങ്ഷനില്‍  സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top