28 March Thursday

എസ്ബിഐ ഇഎഫ് ജാഥ 
ഇന്നും നാളെയും ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
പത്തനംതിട്ട
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ളോയീസ് ഫെഡറേഷൻ (ബെഫി) സംസ്ഥാന തലത്തിൽ നടത്തുന്ന അവകാശ സംരക്ഷണ ജാഥ  വ്യാഴം, വെള്ളി ദിവസങ്ങളില്‍  ജില്ലയിൽ പര്യടനം നടത്തും. അന്തസ്സായി ജോലി ചെയ്യാൻ അനുവദിക്കുക, എസ്ബിഐയുടെ പൊതുമേഖലാ സ്വഭാവം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. എസ്ബിഐ ഇഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി ജയരാജ് നയിക്കുന്ന ജാഥയ്ക്ക് രണ്ടു ദിവസം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കും. വ്യാഴം രാിലെ  9.45 ന് കോഴഞ്ചേരി എസ്ബിഐ ക്കു മുന്നിൽ സിഐടിയു ജില്ലാ കമ്മറ്റി അംഗം  ടി വി .സ്റ്റാലിൻ  ഉദ്​ഘാടനം ചെയ്യും. വൈകിട്ട്  അഞ്ചിന്  പത്തനംതിട്ട എസ്ബിഐക്കു മുന്നിൽ നടക്കുന്ന സമാപന യോഗം സിഐടിയു  ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്യും.  വെള്ളി  രാവിലെ 9.30ന് തിരുവല്ല എസ്ബിഐക്കു മുന്നിൽ കർഷക സംഘം ഏരിയ സെക്രട്ടറി ജനുമാത്യു ജാഥ  ഉദ്ഘാടനം ചെയ്യും.  വൈകിട്ട്  അഞ്ചിന്  അടൂരില്‍  സമാപന യോഗം സിഐടിയു  ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top