16 April Tuesday
കൂടലിൽ പുലിയുടെ സാന്നിധ്യം

കൂട് വയ്‌ക്കുന്നത്‌ 
പരിശോധിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

 കലഞ്ഞൂർ 

പഞ്ചായത്തിലെ കൂടലിൽ ജനവാസ മേഖലയിൽ പുലിയുടെ അക്രമം ഉണ്ടായത് സംബന്ധിച്ച്‌ ആവശ്യമാണെങ്കിൽ വെടി വയ്ക്കുന്നതും മയക്കു വെടി വയ്ക്കുന്നതും, കൂട് വയ്ക്കുന്നതും പരിശോധിക്കുമെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമ സഭയിൽ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി. 
കഴിഞ്ഞ ദിവസം പുലർച്ചെ  കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിങ് തൊഴിലാളി വിജയനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. 6 ദിവസമായി കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണ്. മുറിഞ്ഞകൽ അതിരുങ്കൽ ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട്, പത്തേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ ജനങ്ങൾ കണ്ടിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കുകയും ഒപ്പം പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന  പ്രവർത്തനങ്ങളും വനം വകുപ്പിന്റെ ഭാഗത്തു നിന്നും  ഉണ്ടാകണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.  പ്രദേശത്തെ സാഹചര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും സവിശേഷ സാഹചര്യം വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top