29 March Friday

സീതത്തോട് ബസ് സ്റ്റാൻഡ് 
നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സീതത്തോട് ബസ് സ്റ്റാൻഡ് പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി ടി ഈശോ ഉദ്‌ഘാടനം ചെയ്യുന്നു

ചിറ്റാർ
സീതത്തോട്ടിലെ നവീകരിച്ച ബസ് സ്റ്റാൻഡ് നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി ടി ഈശോ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2021-–-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. അപകടവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയും പ്രവേശനഭാഗത്തു കലുങ്കിന്റെ വീതി കൂട്ടിയും റോഡ് നിർമിച്ചുമാണ് സ്റ്റാൻഡ് യാർഡ് നിർമാണം പൂർത്തീകരിച്ചത്. സ്റ്റാൻഡിനോട് ചേർന്നുതന്നെ യാത്രക്കാർക്ക് വിശ്രമിക്കാനാവുന്ന ഇരിപ്പിടങ്ങളും ആകർഷകമായി തയാറാക്കിയിട്ടുണ്ട്.
ഒരേ സമയം 15ലധികം ബസുകൾക്ക് പുതിയ സ്റ്റാൻഡിൽ പാർക്ക് ചെയ്യാനാവും. നിലവിലെ ക്രമീകരണ പ്രകാരം ടാക്സി വാഹനങ്ങൾക്കായി ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥലം നൽകും.
പഴയ ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന മുഹമ്മദ്‌ റാഫി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി എസ് സുജ, ബ്ലോക്ക്‌ പഞ്ചായത്തംഗം നബീസത് ബീവി, പി ആർ പ്രമോദ്, ശ്രീലജ അനിൽ, വസന്ത ആനന്ദൻ, രാധ ശശി, റോസമ്മ കുഞ്ഞുമോൻ, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top