20 April Saturday

വാഹനാപകടത്തിൽ പരിക്കേറ്റ 
മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
പത്തനംതിട്ട 
ബാംഗ്ലൂർ മാരുതി നഗറിൽ വാഹനാപകടത്തിൽ പരിക്കേറ്റ എംബിഎ ബിരുദധാരിക്ക്‌ 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്‌. മല്ലപ്പള്ളി സ്വദേശി റെൻവിൻ കെ രാജുവിന് (25) നഷ്‌ടപരിഹാരമായി 51 ലക്ഷം നൽകാൻ പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്‌ജി എസ് രാധാകൃഷ്ണനാണ്‌ ഉത്തരവിട്ടത്‌. 2016 ഒക്ടോബർ 15ന് റെൻവിൻ ഓടിച്ച ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ കാറിടിച്ചാണ്‌ പരിക്കേറ്റത്‌. അപകടത്തിൽ റെൻവിന്റെ വലതുകാല്‍ ഒടിഞ്ഞു.   
33.18 ലക്ഷം രൂപയും ഒൻപത്‌ ശതമാനം പലിശയും കോടതി ചെലവും എതിര്‍കക്ഷിയായ ചോളമണ്ഡലം ഇ ൻഷുറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. അഭിഭാഷകരായ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ടി എം വേണുഗോപാൽ (മുളക്കുഴ), അഡ്വ. സിന്ധു ടി  വാസു എന്നിവർ മുഖേനയാണ് റെൻവിൻ കെ രാജുവും യാത്രക്കാരൻ ജുബിൻ ജോസഫും ഹർജി നൽകിയത്.
ഒപ്പം യാത്രചെയ്ത ജുബിൻ ജോസഫിനേറ്റ പരിക്കുകൾക്ക് 14.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കോട്ടയം വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്‌ജി വി ജി ശ്രീദേവി ഉത്തരവിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top