19 April Friday
ന്യൂനപക്ഷങ്ങൾക്ക്‌ എതിരായ അതിക്രമം

ജനമനസുണർത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

റാന്നിയിൽ പ്രതിഷേധ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം ഉദ്ഘാടനംചെയ്യുന്നു

 പത്തനംതിട്ട 

മതന്യൂനപക്ഷങ്ങൾക്ക്‌ എതിരായ രാജ്യവ്യാപക അക്രമങ്ങൾക്കും ആർഎസ്‌എസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനും എതിരെ ജനമനസുണർത്തി കേരളത്തിന്റെ പ്രതിഷേധം. സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്‌ത ന്യൂനപക്ഷ അവകാശസംരക്ഷണ ദിനത്തിന്റെ ഭാഗമായി വൈകിട്ട്‌ അഞ്ചിന്‌ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജൻഡ തുറന്നുകാട്ടിയും 
കൊലപാതക രാഷ്‌ട്രീയത്തിലൂടെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർഎസ്‌എസിനെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു പ്രതിഷേധം. സ്‌ത്രീകളും വിദ്യാർഥികളുമടക്കമുള്ള ആയിരങ്ങൾ സമരവേദികളിലേക്ക്‌ ഒഴുകിയെത്തി. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന ആർഎസ്‌എസ്‌ ക്രൂരതയ്‌ക്കെതിരായ വേദികളിൽ ശക്തമായ പ്രതിഷേധമുയർന്നു.
റാന്നിയിൽ പ്രതിഷേധദിനാചരണം ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ആർ പ്രസാദ് അധ്യക്ഷനായി. കോമളം അനിരുദ്ധൻ, ടി എൻ ശിവൻകുട്ടി, അഡ്വ. ജേക്കബ് സ്റ്റീഫൻ, ബിനോയ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 
ആങ്ങമൂഴിയിൽ സിപിഐ എം പെരുനാട്‌ ഏരിയ സെക്രട്ടറി എസ്‌ ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി എ നിവാസ്‌ അധ്യക്ഷനായി. കെ ജി മുരളീധരൻ, എൻ ലാലാജി, ടി കെ സജി എന്നിവർ സംസാരിച്ചു. 
വള്ളംകുളം ജങ്‌ഷനിൽ പ്രതിഷേധ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ അധ്യക്ഷനായി. അഡ്വ. പീലിപ്പോസ് തോമസ്, കെ എൻ രാജപ്പൻ, ജയ ദേവദാസ് എന്നിവർ സംസാരിച്ചു.
കോഴഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റഗം പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ സി രാജഗോപാലൻ   അധ്യക്ഷനായി. ആർ അജയകുമാർ സംസാരിച്ചു. സെക്രട്ടറി ടി വി സ്റ്റാലിൻ  സ്വാഗതവും ഏരിയ കമ്മിറ്റി അംഗം  ബിജിലി പി ഈശോ   നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top