19 April Friday
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

ചുമട്ട് തൊഴിലാളി നിയമം പരിഷ്കരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ രാമു ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന്‌  ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപെട്ടു. അബാൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു  ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌  കെ സി രാജഗോപാലൻ അധ്യക്ഷനായി.  സ്വാഗതസംഘം ചെയർമാൻ പി ആർ പ്രദീപ് സ്വാഗതം പറഞ്ഞു.  യൂണിയൻ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി സി പുരുഷൻ രക്തസാക്ഷി പ്രമേയവും, ടി വി സ്റ്റാലിൻ അനുശോചന പ്രമേയവും ആർ ഉണ്ണികൃഷ്ണപിള്ള വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ജെ  അജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഡി ബൈജു, ടി ആർ സോമൻ, കോശി അലക്സ്, സുന്ദരപിള്ള, എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം കൺവീനർ ടി പി രാജേന്ദ്രൻ നന്ദി പറഞ്ഞു. ഭാരവാഹികളായി കെ സി രാജഗോപാൽ -(പ്രസിഡന്റ്‌ ),  മലയാലപ്പുഴ മോഹനൻ- (ജനറൽ സെക്രട്ടറി) ആർ ഉണ്ണികൃഷ്ണപിള്ള - (ട്രഷറർ),   പി എസ് മോഹനൻ, ടി ഡി ബൈജു, ആർ തുളസീധരൻ പിള്ള, പി സി പുരുഷൻ, കെ പി പ്രസന്നകുമാർ, പി പി രാജശേഖരൻ നായർ, വി കെ സണ്ണി, കെ കെ സുകുമാരൻ, പി കെ പ്രഭാകരൻ കൊടുമൺ (വൈസ് പ്രസിഡന്റുമാർ),  ജി പ്രസാദ്, എം രാജൻ, പി ഉദയഭാനു,  ടി വി സ്റ്റാലിൻ, കെ സി സജികുമാർ, എം എസ് ഗോപിനാഥൻ, രാജു പി എൻ, റോബിൻ കെ തോമസ്, ടി പി രാജേന്ദ്രൻ, അഷറഫ് പറക്കോട്, കെ ബാലചന്ദ്രൻ തിരുവല്ല (ജോയിന്റ് സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top