26 April Friday

ദേശാഭിമാനിക്ക്‌ മികച്ച കവറേജിന്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

 പത്തനംതിട്ട 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ദേശാഭിമാനിക്ക്‌. മികച്ച പൊതു കവറേജിനുള്ള അച്ചടി മാധ്യമ വിഭാഗത്തിലെ ഒന്നാംസ്ഥാനം, മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ അവാർഡുകളാണ്‌ ദേശാഭിമാനിക്ക്‌ ലഭിച്ചത്‌. ശരൺ ചന്ദ്രനാണ്‌ മികച്ച റിപ്പോർട്ടർ. ജയകൃഷ്‌ണൻ ഓമല്ലൂർ ഫോട്ടോഗ്രാഫറും.   കലക്ടർ ഡോ ദിവ്യ എസ് അയ്യരാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. 
 അച്ചടി മാധ്യമം മികച്ച  രണ്ടാമത്തെ റിപ്പോർട്ടർ മാതൃഭൂമി ദിനപത്രത്തിലെ എസ്  സുനിത് കുമാറാണ്‌. കെ ആർ. ശ്രീലക്ഷ്മി മൂന്നാം സ്ഥാനം  നേടി.
ദൃശ്യ മാധ്യമം മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ എസിവി ന്യൂസിലെ എം ജെ  പ്രസാദ് ഒന്നാം സ്ഥാനം നേടി. കൈരളി ടിവിയിലെ സുജു ടി ബാബു രണ്ടാം സ്ഥാനവും റിപ്പോർട്ടർ ടിവിയിലെ പ്രവീൺ കെ പുരുഷോത്തമൻ മൂന്നാം സ്ഥാനവും നേടി.
അച്ചടി മാധ്യമം മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ വിഭാഗത്തിൽ  മാതൃഭൂമി ദിനപത്രത്തിലെ കെ  അബൂബക്കർ രണ്ടാംസ്ഥാനവും നേടി. ദൃശ്യ മാധ്യമം മികച്ച കാമറാമാൻ വിഭാഗത്തിൽ റിപ്പോർട്ടർ ടിവിയിലെ പി അജി ഒന്നാം സ്ഥാനവും എസിവി ന്യൂസിലെ എസ്  പ്രദീപ് രണ്ടാം സ്ഥാനവും നേടി.
  പൊതു കവറേജിനുള്ള രണ്ടാം സ്ഥാനം മാതൃഭൂമി ദിനപത്രവും മൂന്നാം സ്ഥാനം ദീപിക ദിനപത്രവും നേടി. മികച്ച പൊതുവായ കവറേജിനുള്ള ദൃശ്യമാധ്യമ വിഭാഗത്തിലെ ഒന്നാം സ്ഥാനം മാതൃഭൂമി ന്യൂസ് നേടി. രണ്ടാം സ്ഥാനം എസിവി ന്യൂസും മൂന്നാം സ്ഥാനം കൈരളി ന്യൂസും നേടി.
പൊതുവിഭാഗത്തിൽ വികസന ക്ഷേമ ഫോട്ടോഗ്രാഫി മത്സരത്തിൽ സന്തോഷ് നിലയ്ക്കലിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ജയകൃഷ്ണൻ ഓമല്ലൂരിനും മൂന്നാം സ്ഥാനം പി കെ സുനിൽ കുമാറിനും ലഭിച്ചു.  
  ദ ഹിന്ദു ദിനപത്രത്തിന്റെ റിട്ട സീനിയർ അസിസ്റ്റൻഡ് എഡിറ്റർ രാധാകൃഷ്ണൻ കുറ്റൂർ, ദേശാഭിമാനി റിട്ട ചീഫ് റിപ്പോർട്ടർ എബ്രഹാം തടിയൂർ, ഐ ആൻഡ് പിആർഡി റിട്ട ചീഫ് ഫോട്ടോഗ്രാഫർ ആർ. സന്തോഷ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും.    അച്ചടി മാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും ദൃശ്യമാധ്യമങ്ങളിലെ ഏറ്റവും മികച്ച പൊതുവായ കവറേജിനും പ്രത്യേക പുരസ്‌കാരമായി ഫലകവും സർട്ടിഫിക്കറ്റും നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top