25 April Thursday
അംഗീകാരം റദ്ദാക്കൽ

കേന്ദ്രത്തിനെതിരെ 
പ്രതിഷേധം ശക്തമാക്കാൻ എൻഎഫ്‌പിഇ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
പത്തനംതിട്ട
പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്‌പിഇയുടെ അംഗീകാരം റദ്ദ്‌ ചെയ്‌ത കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ജീവനക്കാർ. സമര പരിപാടികൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ട്രേഡ്‌ യൂണിയൻ അവകാശ സംരക്ഷണ സമിതി രൂപീകരിച്ചു. സിഐടിയു പത്തനംതിട്ട ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ അനിൽകുമാർ രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. എൻഎഫ്‌പിഇ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എസ്‌ വിജയകുമാരി അധ്യക്ഷയായി. സംഘടനാ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജഗദമ്മ വിശദീകരണം നടത്തി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി അനീഷ്‌കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സുരേഷ്‌കുമാർ, എഐബിഡിപിഎ അഖിലേന്ത്യ ട്രഷറർ എം ജി എസ്‌ കുറുപ്പ്‌,  എസ്‌ ശ്രീധരൻ നായർ, സതീഷ്‌കുമാർ, ജേക്കബ്‌, കെ പി രവി, ശ്യാം ശശി, ജോൺ മാത്യൂ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. 
    സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ചെയർമാനും എൻഎഫ്പിഇ പത്തനംതിട്ട ഡിവിഷൻ സെക്രട്ടറി ശ്യാം ശശി കൺവീനറും വിവിധ വർഗ സംഘടനാ ഭാരവാഹികൾ അംഗങ്ങളുമായ അവകാശ സംരക്ഷണ സമിതിയും രൂപീകരിച്ചു. പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജൂൺ 17ന്‌ പത്തനംതിട്ട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷൻ വാഹന ജാഥ സംഘടിപ്പിക്കും. അടൂർ ഹെഡ്‌ പോസ്റ്റോഫീസിന്‌ മുന്നിൽ നിന്ന്‌ ആരംഭിക്കുന്ന വാഹന ജാഥ പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്യും. പത്തനാപുരം, പുനലൂർ, കോന്നി, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും. പത്തനംതിട്ട ഹെഡ്‌ പോസ്റ്റോഫീസിന്‌ മുന്നിൽ ജാഥ സമാപിക്കും. അംഗീകാരം തിരികെ ലഭിക്കും വരെ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ്‌ സമിതി തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top