18 September Thursday

സന്ദീപിന്റെ കുടുംബത്തെ മന്ത്രി ബിന്ദു സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

 തിരുവല്ല

ആർഎസ്എസുകാർ കൊലപ്പെടുത്തിയ സന്ദീപിന്റെ വീട് മന്ത്രി ഡോ. ആർ ബിന്ദു, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ എന്നിവർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.  
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉച്ചയോടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാണപ്പൻ, ജില്ലാ കമ്മിറ്റി അംഗം സുശീലാമണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top