20 April Saturday

കോന്നിയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കോന്നി 
തണ്ണിത്തോട്‌ മണ്ണീറ തോട്ടിൽ മലവെള്ള പാച്ചിൽ. ഞായറാഴ്‌ച രാത്രി കൊക്കാത്തോട്‌ വന മേഖലയിൽ ഉണ്ടായ മലവെള്ള പാച്ചിലിന് സമാനമായ രീതിയിലാണ്‌ തിങ്കൾ വൈകിട്ട് നാലോടെ തണ്ണിത്തോട്‌ മണ്ണീറ തോട്ടിൽ ശക്തമായ മലവെള്ള പാച്ചിലുണ്ടായത്‌. പലരും തോട്ടിൽ കുളിച്ചു കൊണ്ടിരിക്കെ ആണ് ശക്തമായ ഒഴുക്ക് ഉണ്ടായത്. 
വന മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴയാണ്. എന്നാൽ  മുന്നറിയിപ്പ് ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം കൊക്കാതോട് നീരാമ കുളം ,അപ്പൂപ്പൻ തോട് ,നെല്ലിക്കാപ്പാറ മേഖലയിലും ശക്തമായ മഴ ഉണ്ടായി റോഡിൽ കല്ലുകൾ നിറഞ്ഞു ,ഗതാഗതം പോലും മുടങ്ങി. രണ്ടു വീട്ടുകാരെ മാറ്റി പാർപ്പിക്കേണ്ടി വന്നു.കൊച്ചുകാലായിൽ സജികുമാർ, വേലൻ പറമ്പിൽ ഗ്രേസി എന്നിവരുടെ കുടുംബാംഗങ്ങളെ പഞ്ചായത്തംഗം ജോജു വർഗീസിന്റെ നേതൃത്വത്തിൽ സമീപത്തെ കമ്യുണിറ്റി ഹാളിലേക്ക് മാറ്റി. കോട്ടാംപറ റോഡിൽ കല്ലുകൾ നിറഞ്ഞു കിടക്കുന്നതിനാൽ ബസ് സർവീസ് മുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top