പത്തനംതിട്ട
ലഹരി വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഞാൻ ലഹരി ഉപയോഗിക്കില്ലെന്നും എന്റെ വീട്ടിലാരും ലഹരി ഉപയോഗിക്കാൻ സമ്മതിക്കില്ലെന്നും വിദ്യാർഥികൾ തീരുമാനമെടുക്കണമെന്ന് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. കലക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ യോദ്ധാവ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ലഹരി മുക്ത കേരളം പദ്ധതി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് വിശദീകരിച്ചു. എഡിഎം ബി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, വിഎച്ച്എസ്ഇ അസിസ്റ്റൻഡ് ഡയറക്ടർ ആർ സിന്ധു, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ലെജു പി തോമസ്, വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളീയ്ക്കൽ, പത്തനംതിട്ട ഗവ ബോയ്‌സ് എച്ച്എസ്എസ് പ്രിൻസിപ്പൽ ശോഭ ആന്റോ, ഗവ ബോയ്‌സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജാൻസി മേരി വർഗീസ്, ഹെഡ്മിസ്ട്രസ് കെ.സുമതി, പിടിഎ പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, കുടുംബശ്രീ ഡിപിഎം പി ആർ അനൂപ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..