20 April Saturday

പരിസ്ഥിതി പഠിക്കാൻ 
കുട്ടികൾ വിദ്യാവനത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
അടൂർ
അടൂർ ഗവ.ബോയ്സ് സ്കൂളിലെ വിദ്യാവനം കാണാൻ പറക്കോട് എൻഎസ് യുപി സ്കൂളിലെ  കുട്ടികളെത്തി. അധ്യാപകരോടൊപ്പം 130 കുട്ടികളാണെത്തിയത്. വനം -വന്യജീവി വാരാഘോഷത്തിന്റെയും വിദ്യാവനത്തിന്റെ രണ്ടാം വാർഷികത്തിന്റെയും ഭാഗമായിട്ടായിരുന്നു കുട്ടികളുടെ സന്ദർശനം. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. 
പിടിഎ പ്രസിഡണ്ട് കെ ഹരിപ്രസാദ് അധ്യക്ഷനായി. കൊല്ലം അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്   മുഹമ്മദ്അൻവർ പരിസ്ഥിതി ക്ലാസ് നയിച്ചു. പത്തനംതിട്ട  സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എസിഎഫ്‌ സി കെ ഹാബി, അശോക് കുമാർ, പ്രിൻസിപ്പൽ സജി വറുഗീസ്, പ്രധാനാധ്യാപകൻ മൻസൂർ ,സീനിയർ അസിസ്റ്റൻ്റ് പി ആർ ഗിരീഷ് , രവീന്ദ്രക്കുറുപ്പ്, കണിമോൾ, എൻഎസ് യുപിഎസ് പ്രധാനാധ്യാപിക രമ്യ എന്നിവർ സംസാരിച്ചു. 
സംസ്ഥാനത്തെ ആദ്യത്തെ വിദ്യാ വനമാണ് അടൂർ ഗവ.ബോയ്സ് സ്കൂളിലുള്ളത്. രണ്ട് വർഷം കൊണ്ട് അഞ്ച് സെന്റിൽ ഒരു നിബിഡവനമാണ് കലാലയ വളപ്പിൽ ഉണ്ടായിട്ടുള്ളത്. വനം വകുപ്പാണ്  വനം ഒരുക്കിയത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top