20 April Saturday
തട്ടിപ്പ് കേസിൽ പ്രതിയായ പ്രസിഡന്റ് രാജിവയ്ക്കണം

നിരണം പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

തട്ടിപ്പ് കേസിൽ പ്രതിയായ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പഞ്ചായത്താഫീസ് മാർച്ച് സിപിഐ എം തിരുവല്ല ഏരിയാ കമ്മറ്റി അംഗം അഡ്വ. ജെനു മാത്യു ഉദ്ഘാടനം ചെയ്യുന്നു

 തിരുവല്ല

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ നിരണം  പഞ്ചായത്ത് പ്രസിഡന്റ്  കെ പി പുന്നൂസ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച  എൽഡിഎഫ് നിരണം പഞ്ചായത്ത് കമ്മിറ്റി  നേതൃത്വത്തിൽ നിരണം പഞ്ചായത്ത് ഒാഫീസിലേക്ക്  മാർച്ചും ധർണയും നടത്തി.
എസ്ബിഐ ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു.   സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. ജെനു മാത്യു ധർണ ഉദ്ഘാടനം ചെയ്തു. 
 തട്ടിപ്പ് കേസിൽ ജയിലിൽ കിടന്നിട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ നിന്നോ, പഞ്ചായത്ത്  പ്രസിഡന്റ് സ്ഥാനത്ത് നിന്നോ  പുറത്താക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്.  തട്ടിപ്പിലൂടെ കൈക്കലാക്കുന്ന  തുകയുടെ ഒരു വിഹിതം ഡിസിസി നേതൃത്വം മുതൽ പ്രാദേശിക നേതൃത്വം വരെ  കൈപറ്റിയിട്ടുള്ളതിന്റെ തെളിവാണിതെന്ന്‌ ഉദ്ഘാടകൻ പറഞ്ഞു. 
  സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി  രതീഷ് കുമാർ അധ്യക്ഷനായി. സിപിഐ എം  നിരണം ലോക്കൽ സെക്രട്ടറി പി സി പുരുഷൻ,  എൽഡിഎഫ് നേതാക്കളായ പി ഡി മോഹനൻ, ജേക്കബ് മദനഞ്ചേരി, അലക്സാണ്ടർ കെ സാമുവൽ, യോഹന്നാൻ,  പഞ്ചായത്ത് മെമ്പർമാരായ ലതാ പ്രസാദ്, വി ടി ബിനീഷ് കുമാർ, സാറാമ്മ വർഗീസ്, ഷൈനി ബിജു, ലല്ലുകാട്ടിൽ, രവി മുട്ടാണിശ്ശേരി, ബ്ലോക്ക് മെമ്പർമാരായ അനീഷ് കുമാർ, മറിയാമ്മ എബ്രഹാം  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top