19 April Friday

പൊതുമേഖല 
വിറ്റുതുലയ്‌ക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

 പത്തനംതിട്ട 

കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിൽപ്പനയ്‌ക്കും സ്വകാര്യ വൽക്കരണത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ ഡിവൈഎഫ്‌ഐ ജില്ലയിലെ എല്ലാ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രതിഷേധ ധർണ നടത്തും. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, തകർച്ചയിലേക്ക് പോവുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങി സഹായിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ രാവിലെ 10 മുതൽ ധർണ നടക്കുക. 
പത്തനംതിട്ട, അടൂർ ബ്ലോക്ക് കമ്മിറ്റികളിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, തിരുവല്ല, ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റികളിൽ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, കോന്നിയിൽ സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, പെരുനാട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, റാന്നിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ സി അഭീഷ്, പന്തളം ബ്ലോക്കിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജിതിൻ രാജ്, കൊടുമൺ ബ്ലോക്കിൽ ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്‌, കോഴഞ്ചേരി ബ്ലോക്കിൽ ജില്ലാ വൈസ് പ്രസിഡന്റ് ജെ രാജ്‌കുമാർ, മല്ലപ്പള്ളി ബ്ലോക്കിൽ ജില്ലാ വൈസ് പ്രസിഡന്റ് നീതു അജിത് എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top