20 April Saturday
സ്ത്രീകൾക്കെതിരായ അതിക്രമം

ബോധവൽക്കരണവുമായി സൈക്കിൾ റാലി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

സെെക്കിൾ റാലി കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കലക്ടർ ദിവ്യ എസ് അയ്യർ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി എസ് തസ്‌നീം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ അനിൽകുമാർ, സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് കവാടത്തിൽനിന്നും ആരംഭിച്ച റാലി ജില്ലാ സ്റ്റേഡിയത്തിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top