20 April Saturday

മദർതെരേസ ഷെൽട്ടർ ഹോമിന്റെ ഓമനയായി ആര്യൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

മദർ തെരേസ പാലീയേറ്റീവ് കെയർ സൊസൈറ്റിയിലെ ഷെൽട്ടർ ഹോമിൽ നടന്ന പേരിടൽ ചടങ്ങ്

അടൂർ
മദർതെരേസ പാലിയേറ്റീവ്കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കെയർ ഷെൽട്ടർ ഹോമിലെത്തിയ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നവ്യാനുഭവമായി. ഷെൽട്ടർ ഹോമിൽ പുതിയതായി എത്തിയ തടിയൂർ സ്വദേശിയായ മുരളിയുടെയു മഞ്ജുവിന്റെയും ആൺകുഞ്ഞിനാണ് ഷെൽട്ടർ ഹോമിലെ അന്തേവാസികൾ പേരിടൽ ചടങ്ങും നൂലുകെട്ടും നടത്തിയത്. ആര്യൻ എന്നാണ് പേരിട്ടത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 
മഞ്ജു നവംബർ ആറിനാണ്‌  ആൺകുഞ്ഞിന് ജന്മം നൽകിയത്. 
മാനസിക ബുദ്ധിമുട്ട് കാരണം ശരിയായ പരിചരണവും സംരക്ഷണവും നൽകാൻ ഭർത്താവായ മുരളിക്കു സാധിക്കാത്തതിനാലും മഞ്ജു തന്റെ സിസേറിയന് ശേഷം വീട്ടിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാലും നവംബർ 17 മുതൽ ഷെൽട്ടർ ഹോമിലാണ് താമസിച്ചു വരുന്നത്. ഇവിടെ നടന്ന ലളിതമായ ചടങ്ങിൽ പാലിയേറ്റിവ് സൊസൈറ്റി വളണ്ടിയർമാർ, സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top