19 April Friday

ആളിപ്പടരാൻ അക്ഷരവെളിച്ചം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഗീവർഗീസ് മാർ തെയോഫിലോസ് കുരുന്നുകളെ ആദ്യാക്ഷരം എഴുതിക്കുന്നു

 പത്തനംതിട്ട

അക്ഷരവെളിച്ചം നിറച്ച് കുരുന്നുകൾ ജില്ലയിലെമ്പാടും ആദ്യാക്ഷരം കുറിച്ചു. വിദ്യാരംഭ ദിനത്തിൽ  പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും വായനശാലകളിലും ആദ്യാക്ഷരം കുറിക്കാൻ ആയിരങ്ങളാണ് പങ്കെടുത്തത്. വിവിധ മേഖലകളിലെ പ്രമുഖർ  കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. പതിവ് പോലെ കരച്ചിലുകളോ കുഞ്ഞുങ്ങളുടെ മടിയേക്കാളു‌മുപരി എവിടെയും സന്തോഷത്തിന്റെ  മുഖഭാവമായിരുന്നു കുരുന്നുകൾക്ക് പൊതുവേ എല്ലാ കേന്ദ്രത്തിലും ദൃശ്യമായത്.
തിരുവല്ല 
കണ്ണശ സ്മാരകത്തിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യക്ഷരം നുകർന്നു. തിരുവല്ല എഇഒ വി കെ മിനി കുമാരി ഉദ്ഘാടനം ചെയ്തു. എം പി ഗോപാലകൃഷ്ണൻ, എ ഗോകുലേന്ദ്രൻ, പ്രഫ.എ ടി ളാത്തറ, പ്രഫ.കെ വി സുരേന്ദ്രനാഥ്, ഡോ.വർഗീസ് മാത്യു, ഡോ.എം കെ ബീന, ഡോ.റാണി ആർ നായർ, കെ എം രമേശ് കുമാർ, അഡ്വ.സുരേഷ് പരുമല എന്നിവരാണ് അക്ഷരം എഴുതിച്ചത്.
സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം അനൂപ് കുമാറിന്റെയും രേഷ്മയുടെയും മകൻ ആദികിരണിന് ആദ്യക്ഷരം കുറിച്ചത് തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണിയാണ്.
പഴകുളം 
മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നടത്തിയ ചടങ്ങിൽ അതിഥി തൊഴിലാളി കുടുംബങ്ങളും ആദ്യാക്ഷരം കുറിച്ചു. അസമിലെ സുനിത്പൂർ ജില്ലയിൽ സിലിഖാബരി ഡിവിഷനിൽ ഗഖൂരിജാൻ വീട്ടിലെ ഷഹദുൽ ഇസ്ലാം, ഭാര്യ അഖ്ലിമ ഖാത്തൂൻ, നാലരവയസുകാരനായ മകൻ ജന്നത്തുൽ ഇസ്ലാം. അഖലീമയുടെ സഹോദരൻ ബഹാദുൽ ഇസ്ലാം എന്നിവരാണ് ഹരിശ്രീ കുറിച്ചത്. അഞ്ച് വർഷമായി പഴകുളത്ത് സ്ഥിര താമസമായ ഇവർ മകനെ മലയാളം സിലബസിൽ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പറക്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ തുളസീധരൻ പിള്ള  ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് അംഗം സാജിതാ റഷീദ് അധ്യക്ഷയായി. പന്തളം എഇഒ ടി പി രാധാകൃഷ്ണൻ മുഖ്യ ഗുരുസ്ഥാനീയനായി. 
റാന്നി 
ഭഗവതികുന്ന് ദേവീ ക്ഷേത്രത്തിൽ മേൽശാന്തി നീലകണ്ഠൻ നമ്പുതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം കുറിച്ചു.
അടൂർ 
അടൂർ ഇ വി കലാമണ്ഡലത്തിൽ നടന്ന വിദ്യാരംഭമഹോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  ഉദ്ഘാടനം ചെയ്‌തു. ഇ വി ഡയറക്‌ടർ മാന്നാനം ബി വാസുദേവൻ അധ്യക്ഷനായി. കേന്ദ്രനാരി ശക്തി പുരസ്കാര ജേതാവ് ഡോ. എം എസ് സുനിൽ, യുവകവി സനിൽകുമാർ നിലത്തെഴുത്ത് ആശാട്ടി ശാന്തമ്മ സി നായർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 
അടൂർ
അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഗീവർഗീസ് മാർ തെയോഫിലോസ് കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. ഇടവക വികാരി ഫാ ജോൺ തോമസിന്റെ അധ്യക്ഷനായി.
കോന്നി 
ശ്രീനാരയണ പബ്ലിക് സ്കൂളിൽ  കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.  എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ ഉദ്‌ഘാടനം ചെയ്തു.  കാസർകോട് ഡെപ്യുട്ടി കലക്ടർ നവീൻ ബാബു, കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജ് പ്രിൻസിപ്പാൾ ഡോ. എം വി സുരേഷ്, കോന്നി ഡിവൈഎസ്‌പി  ബൈജുകുമാർ, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി കെ ജി ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കൊല്ലം എസ് എൻ വനിത കോളേജ് ലക്ച്ചറർ ഡോ.ശിൽപ്പ ശശാങ്കൻ, ശ്രീ നാരയണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. 
കൈപ്പട്ടൂർ 
സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഭം നടത്തി. ഡോ. വിപിനചന്ദ്രൻ നായർ, സി ജി എബ്രഹാം,എസ്‌ ജയശ്രീ എസ്, ഫാ. ലിറ്റോ ജേക്കബ്,ഫാ. ജിബു സി ജോയ് എന്നിവർ ഗുരുക്കൻമാരായി.
വെണ്ണിക്കുളം
പ്രവാസി സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തി.  സിനിമാ സംവിധായകൻ ലാൽജി ജോർജ് ആദ്യാക്ഷരം കുറിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top