29 March Friday

പന്തളത്ത് പശുവിന് പേ വിഷബാധയെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

 പന്തളം

പന്തളത്ത് പശുവിന് പേ വിഷബാധയെന്ന് സംശയം.  തെക്കേമണ്ണിൽ സന്തോഷ് കുമാറിന്റെ  പശുവാണ് രോഗ ലക്ഷണം  കാണിക്കുന്നത്.  വെള്ളിയാഴ്ച മുതലാണ്  ലക്ഷണം  കണ്ടുതുടങ്ങിയത്.   മൂന്നുദിവസമായി പശു തീറ്റ എടുക്കുന്നില്ല. 
രണ്ടേകാൽ വയസ്സുള്ള  പശു ആറ്മാസം ഗർഭിണിയാണ്. പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും നിരീക്ഷിച്ച് വരികയാണെന്നും  മൃഗസംരക്ഷണ വകുപ്പ്  അധികൃതർ അറിയിച്ചു. സ്ഥലത്തെ മറ്റു മൃഗങ്ങളെയും മൃ​ഗസംരക്ഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ പേവിഷ  ബാധ ലക്ഷണങ്ങൾ ഉള്ള നായ്ക്കളെ കണ്ടതായും അറിവില്ലെന് അധികൃതർ അറിയിച്ചു.  രണ്ടു മൂന്നു ദിവസം കൂടി മൃ​ഗസംരക്ഷണ വകുപ്പിന്റെ പൂര്‍ണ നിരീക്ഷണത്തിലാകും പശു. സമീപത്തെ പറമ്പുകളിലോ മറ്റോ  പശുക്കളെയും മറ്റും കെട്ടിയിടുമ്പോള്‍ ഇടയ്ക്ക് ഉടമകള്‍ ശ്രദ്ധിക്കണമെന്ന് മൃ​ഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോമങ്ങള്‍ ഉള്ളതിനാല്‍ ചെറിയ കടിയും മറ്റും ഏറ്റാല്‍ പുറമേയ്ക്ക് അവയുടെ പരിക്ക് പ്രകടമാവില്ല. തീറ്റഎടുക്കാത്തത് വിഷബാധയുടെ ലക്ഷമാണെങ്കിലും അത് മാത്രമായി തീര്‍ച്ചപ്പെടുത്താന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top