24 April Wednesday
കോഴഞ്ചേരി സമാന്തരപാലം

നിർമാണം ഉടന്‍ 
പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ആറന്മുള 
ആരോഗ്യമന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജിന്റെ നിരന്തര  ഇടപെടലിനെ തുടർന്ന്  കോഴഞ്ചേരി പാലത്തിന്റെ  നിര്‍മാണം പുരനരാരംഭിക്കുന്നു.  പാലത്തിന്റെ പൂർത്തിയാക്കാനുള്ള  നിര്‍മാണത്തിന്  20.58 കോടി രൂപയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് ടെൻഡർ ചെയ്തിട്ടുണ്ട്.  ഒക്ടോബര്‍ അവസാനത്തോടെ ടെൻഡർ തുറന്ന്  തുടര്‍ നടപടിയിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു.  സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. കെഎസ്ഇ.ബിയുടെ  ജോലികൾ പുരോഗമിക്കുന്നു. 
നിർദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന്  344 മീറ്ററാണ്  നീളം. കോഴഞ്ചേരി വൺവേ റോഡിലെ വണ്ടിപ്പേട്ടയ്ക്കു മുന്നിൽ നിന്നും  തുടങ്ങി  തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡിൽ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന.  മാരാമൺ കരയിൽ ആറ് പേരാണ് നിർമാണത്തിന് സ്ഥലം  വിട്ടു നൽകിയത്. 
സമാന്തര പാലം പൂര്‍ത്തിയായാല്‍ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും . 2018 ഡിസംബർ 27ന് ആരംഭിച്ചതാണ് പാലത്തിന്റെ ജോലികള്‍. രണ്ട് സ്പാനിന്റെയും ആർച്ചിന്റെയും  കോൺക്രീറ്റ് കഴിഞ്ഞു.അഞ്ച്‌ തൂണും പൂർത്തിയായി.  പ്രളയം, ലോക് ഡൗൺ അടക്കമുള്ള കാരണങ്ങളാലാണ് ആറ് മാസം മുമ്പ്  പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട പണി നീണ്ടത്. 
കിഫ്ബിക്കാണ് നിര്‍മാണ ചുമതല. ആദ്യ കരാറുകാരൻ സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാത്തതിനെ തുടർന്ന് ഒഴിവാക്കി.  കെആർഎഫ്ബി നൽകിയത് കിഫ്ബി അംഗീകരിച്ചതിനെ തുടർന്നാണ് റീ ടെൻഡർ നടപടികളിലേക്ക്  പോകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top