25 April Thursday
ജലനിരപ്പ്‌ താഴുന്നു

ആശ്വാസമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

പെരിങ്ങര പഞ്ചായത്തിലെ എലിമ്മുള്ളിൽ കിടപ്പുരോഗിയായ ചെല്ലമ്മയെ പിഎംവി ഹെെസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു

പത്തനംതിട്ട
ജില്ലയിൽ വെള്ളിയാഴ്ച മഴയ്ക്ക്  കുറവുണ്ടായെങ്കിലും കിഴക്കന്‍ മേകലയിലും അപ്പര്‍ കുട്ടനാ‍ടന്‍ മേഖലയിലും  വെള്ളപ്പൊക്ക ദുരിതം തുടരുന്നു. തിരുവല്ലയടക്കമുള്ള അപ്പര്‍ കുട്ടനാ‍ടന്‍ മേഖലയിലാണ് പ്രളയാന്തരീക്ഷം തുടരുന്നത്. കൂടുതല്‍ വീടുകളില്‍ വെള്ളിയാഴ്ച വെള്ളം കയറി.  കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചു. 
രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. നദികളിലെ ജലനിരപ്പിന് കുറവ് വന്നെങ്കിലും എല്ലാ നദികളും അപകടനിലയിൽ തന്നെ തുടരുന്നു. നിശ്ചിത അളവിനേക്കാൾ കൂടുതലാണ് പമ്പയിലെയും അച്ചൻകോവിലിലെയും മണിമലയാറ്റിലെയും ജലനിരപ്പ്.  വ്യാഴാഴ്ചത്തേതിനേക്കാൾ   ജലനിരപ്പ് കുറഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായയെങ്കിലും വെള്ളത്തിന്റെ വരവിന് കാര്യമായ കുറവില്ല. പ്രളയ സമാനമായ അന്തരീക്ഷമാണ്  അപ്പര്‍കുട്ടനാടന്‍ മേഖലയില്‍. ജില്ലയിലാകെ കൂടുതൽ ക്യാമ്പുകൾ വെള്ളിയാഴ്ച തുറന്നു.  ആയിരത്തിലധികം കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. 
ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെയും എംഎൽഎ മാരുടെയും നേതൃത്വത്തിൽ അതിവേ​ഗത്തിലുള്ള നടപടികളാണ് നടത്തുന്നത്. 
ഏത് സാഹചര്യവും നേരിടാൻ ജില്ലാ സജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ ക്യാമ്പകുൾ വേണ്ടിവന്നാലും അതിനും വേണ്ട സജ്ജീകരണം മുൻ കൂട്ടി ജില്ലയിൽ നടത്തിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ആരോ​ഗ്യവിഭാ​ഗത്തിന്റെയടക്കം വേണ്ട അവശ്യ സേവനങ്ങള്‍ ജില്ലാ ഭരണസംവിധാനം കൈക്കൊണ്ടിട്ടുണ്ട്. 
ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കോഴഞ്ചേരിയിലടക്കം വിവിധ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണം വിലയിരുത്തി. ചില ക്യാമ്പുകളിൽനിന്ന് രോ​ഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനടക്കം മന്ത്രിയുടെ നേതൃത്വത്തിലാണ് നടപടി  കൈക്കൊണ്ടത്.
എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ  മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവ നേതൃത്വം നൽകിവരുന്നു. അടൂർ മണ്ഡലത്തിൽ കാര്യമായ വെള്ളപ്പൊക്ക ഭീഷണിയില്ല. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ​ഗോപകുമാറിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ മണ്ഡലത്തിലും നടത്തിയിരുന്നു. കനത്ത മഴയിലും വെള്ളം ചുറ്റപ്പെട്ടും ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാതലത്തിൽ ദിവസവും അവലോകനയോ​ഗം ചേർന്ന് വേണ്ട ക്രമീകരണം വരുത്തുന്നുണ്ട്.
നദികളിലെ ജലനിരപ്പ്‌ കഴിഞ്ഞ ദിവസത്തേതിലും താഴ്‌ന്നിട്ടുണ്ട്‌. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ്‌ താഴുകയാണ്‌. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത്‌ മഴ പെയ്യുന്നുണ്ട്‌. കക്കി ആനത്തോട്‌ അണക്കെട്ടിലെ ജലനിരപ്പ്‌ വ്യാഴാഴ്‌ച 972.81 മീറ്ററായിരുന്നത്‌ വെള്ളിയാഴ്‌ച 974.18 ആയി വർധിച്ചു. പമ്പ അണക്കെട്ടിൽ വ്യാഴാഴ്‌ച 977.25 മീറ്ററായിരുന്നത്‌ 981.70 ആയി. മൂഴിയാർ അണക്കെട്ടിൽ 190.85 മീറ്ററായിരുന്നത്‌ 191.40 ആയി. മണിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനവില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top