24 April Wednesday
വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു

മഴക്കാലം പനിച്ചുവിറച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ്‌ എടുക്കാനെത്തിയവരുടെ തിരക്ക്‌

 പത്തനംതിട്ട

മഴ തോരാതെ പെയ്യാൻ തുടങ്ങിയതോടെ ദിനംപ്രതി വർധിച്ച്‌ പനിക്കാർ. ആശുപത്രികളിൽ തിരക്ക്‌ കൂടുന്നു. വൈറൽ പനിക്കാരെക്കൊണ്ട്‌ ആശുപത്രി ഒപി നിറയുന്നു. കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്‌. ജൂലൈ മാസം തുടങ്ങി അഞ്ച്‌ ദിവസം മാത്രമായപ്പോൾ വൈറൽ പനിക്കാർ 688 ആയെന്നാണ്‌ ആരോഗ്യവകുപ്പ്‌ നൽകുന്ന വിവരം. ജൂണിൽ 7508 പേർക്ക്‌ വൈറൽ പനി ബാധിച്ചു. മെയിൽ ഇത്‌ 3814 ആയിരുന്നു. മഴ ശക്തമായതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്‌.  ഡങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ആശങ്കപ്പെടേണ്ട രീതിയിൽ വർധിച്ചിട്ടില്ല. മെയിൽ 15 പേർക്ക്‌ ഡങ്കിപ്പനി ബാധിച്ചപ്പോൾ ജൂണിൽ 16 ആയി. ഈ മാസം ഒരാൾക്കാണ്‌ ഡങ്കി റിപ്പോർട്ട്‌ ചെയ്‌തത്‌. എലിപ്പനി ഒരാൾക്കും. ജൂണിൽ ഏഴുപേർക്ക് എലിപ്പനി ബാധിച്ചു. 
വ്യക്തിശുചിത്വത്തിലെ ശ്രദ്ധക്കുറവും മാസ്‌ക്‌ ധരിക്കാനുള്ള മടിയും കോവിഡ്‌ മാത്രമല്ല, മറ്റു പനികളും പടരാൻ കാരണമായിട്ടുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top