26 April Friday

പെരുകി തെരുവുനായ്‌ക്കൾ ; പൊറുതിമുട്ടി ജനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
അടൂർ
രാവിലെ ജോലിക്ക്‌ പോകുന്ന ഉദ്യോഗസ്ഥരും  സ്‌കൂളിലേക്ക്‌ പോകുന്ന വിദ്യാർഥികളും ഇരുചക്രവാഹനയാത്രികരും ഒരു പോലെ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന കാര്യമാണ് ഈ പട്ടികളെ കൊണ്ട്‌ തോറ്റു. അതെ നേരാവണ്ണം നഗരത്തിൽ ഒന്ന്‌ ഇറങ്ങി നടക്കാൻ ഇവ അനുവദിക്കുകയില്ല. രാത്രിയായാൽ തെരുവുകളും റോഡുകളും ഇവർ കീഴടക്കും. തെരുവ് നായ്ക്കളുടെ കടിയേറ്റ് അടൂർ ജനറൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്‌.  ദിവസേന 22 പേർ വരെയാണ്‌ നായ്‌ക്കളുടെ  കടിയേറ്റ് ചികിൽസ തേടി ആശുപത്രിയിലെത്തുന്നത്‌. പേ വിഷബാധക്കെതിരെയുള്ള വാക്സിൻ ആശുപത്രിയിൽ സ്റ്റോക്ക് ഉള്ളതിനാൽ രോഗികൾ വാക്സിൻ എടുത്ത് ബുദ്ധിമുട്ടില്ലാതെ മടങ്ങുന്നു. കടിയേറ്റ മുറിവിൽ വിഷം നിർവീര്യമാക്കുന്ന ഇമ്മണോ ഗ്ലോബിലിൻ ഇഞ്ചക്ഷനും പ്രതിരോധശേഷിക്ക് വേണ്ടിയുള്ള വാക്സിനുമാണ്‌ ആശുപത്രിയിൽ  നിന്ന്‌ നൽകുന്നത്‌.  ഞായറാഴ്ച മാത്രം 20 പേരാണ് തെരുവ്‌ നായയുടെ  കടിയേറ്റ് ചികിത്സയ്‌ക്ക് ആശുപത്രിയിലെത്തിയത്. ഇതിൽ നാലുപേർ അടൂർ ടൗണിൽ നിന്നും കടിയേറ്റ് എത്തിയവരാണ്. കഴിഞ്ഞ ജൂൺ മാസം 600 ഓളം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്‌. ഈ കണക്ക്‌ തന്നെ സ്ഥിതി എത്ര ഗുരുതരമാണെന്ന്‌ ബോധ്യമാകും. 
നായ്ക്കൾ പെറ്റുപെരുകി റോഡുകളും ഇടവഴികളും കയ്യേറുകയാണ്‌.  കാൽ നടയാത്രികരെയാണ്‌ ഇവ കൂടുതലായും ആക്രമിക്കുന്നത്‌. 
അടൂർ ടൗണിലെ ശ്രീ മൂലം മാർക്കറ്റ് കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കൾ പെരുകുന്നത്.  മനുഷ്യരെ ആക്രമിക്കുന്നതിനുപരിയായി വീടുകളിൽ വളർത്തുന്ന കോഴികളെയും മറ്റും പിടിച്ച് തിന്നുന്നത് പതിവാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top