20 April Saturday

അതിവേഗം എല്ലാവർക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കെ ഫോണ്‍ ആറന്മുള മണ്ഡല ഉദ്ഘാടനം ആരോഗ്യ മന്ത്രി 
വീണാ ജോര്‍ജ് ഓമല്ലൂര്‍ ഗവ. എച്ച്എസ്എസില്‍ നിര്‍വഹിക്കുന്നു

പത്തനംതിട്ട

ഏവർക്കും ഇന്റർനെറ്റ്‌ എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൂർത്തീകരണം എല്ലാ മണ്ഡലങ്ങളിലും പരിപാടികളോടെ സംഘടിപ്പിച്ചു. കെ ഫോണിന്റെ സംസ്ഥാന തല ഉദ്‌ഘാടനത്തോടൊപ്പം എല്ലാ മണ്ഡലത്തിലും ഉദ്‌ഘാടനം നടന്നു. സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ- ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ജില്ലയില്‍ കെ - ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതുവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 492 കുടുംബങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളലും സ്‌കൂളുകളിലും കണക്ഷൻ നൽകും. 1331 സർക്കാർ സ്ഥാപനങ്ങളിൽ ഇതിനകം കെ -ഫോണ്‍ കണക്ഷന്‍ നല്കിക്കഴിഞ്ഞു.

    കെ ഫോണ്‍ ആറന്മുള മണ്ഡല തല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ നടന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. എസ് മനോജ് കുമാര്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.

   കോന്നി മണ്ഡലത്തിലെ കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷനായി. നീതു ചാര്‍ലി, സോജി പി ജോണ്‍, എം പി ജോസ്, എസ് ഗീതാകുമാരി, ജി രശ്മി, പ്രസന്നകുമാരി, തോമസ് ജോസ് അയ്യനേത്ത്, എം വി സുധാകരന്‍, കെ മഞ്ജുഷ, ബിനു കൃഷ്ണന്‍, സിന്ധു കെ ജി കുറുപ്പ്, ടി സുജ എന്നിവർ സംസാരിച്ചു.

   കെ ഫോണിന്റെ റാന്നി മണ്ഡലതല ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി അധ്യക്ഷനായി. വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി എസ് മോഹനൻ, ഒ എൻ യശോധരൻ, ടി പി സൈനബ, പി എം സാബു, രാധാ സുന്ദർസിംഗ്, എസ് പത്മലേഖ, ഇ കെ ശ്രീജമോൾ, ജി ബൈജു, ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ, റെജി കൈതവന, മാത്യു ദാനിയേൽ, സന്തോഷ് ചാണ്ടി, പി ഡി സുരേഷ് കുമാർ, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.

    തിരുവല്ല മണ്ഡലം കെ- ഫോൺ പദ്ധതി മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി സഞ്ചു അധ്യക്ഷനായി. നോഡൽ ആഫീസർ കെ ബിനുമോൻ പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്‌ കെ ചന്ദ്രലേഖ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്‌ ബിന്ദുചന്ദ്ര മോഹൻ, ടി പ്രസന്നകുമാരി, മാത്തൻ ജോസഫ്, ലിൻസി മോൾ തോമസ്, പ്രഫ. അലക്സാണ്ടർ കെ ശാമുവൽ, അഡ്വ. സുധീഷ് വെൺപാല, വിശാഖ് കുമാർ, അനൂപ് ഏബ്രഹാം, എം കെ പ്രസീദ, ആർ ബിന്ദു എന്നിവർ സംസാരിച്ചു.

 കെ ഫോണ്‍ പദ്ധതി അടൂര്‍ നിയോജക മണ്ഡല ഉദ്ഘാടനം മൂന്നാളം ഗവ. എല്‍പി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കെ ഫോണ്‍ പദ്ധതി നാടിനെ ഡിജിറ്റല്‍ യുഗത്തിന്റെ പ്രാപ്യമായ എല്ലാ വികസന നേട്ടങ്ങളിലേക്കും കൊണ്ടുപോകുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, സിന്ധു തുളസീധരകുറുപ്പ്, പ്രശാന്ത് ചന്ദ്രന്‍ പിള്ള, ലീന, പി രവീന്ദ്രന്‍, വിദ്യാ രാജേഷ്, അനിതാദേവി, ഡി സജി, മഹേഷ് കുമാര്‍, ജോണ്‍ സാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top