19 April Friday
ഡിസിസിയുമായി ഇനി നിസ്സഹകരണം

​ഗ്രൂപ്പുകള്‍ സജീവമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

 പത്തനംതിട്ട

ബ്ലോക്ക് ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ എതിർപ്പ് രൂക്ഷമായ ജില്ലയിലെ  കോൺ​ഗ്രസില്‍ പഴയ ​ഗ്രൂപ്പുകൾ വീണ്ടും സജീവമായി. വരും ദിവസങ്ങളിൽ ഡിസിസി നേതൃത്വവുമായി  അകൽച്ചയിൽ കഴിയുന്ന മുഴുവൻ കോൺ​ഗ്രസ് പ്രവർത്തകരെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ ​ഗ്രൂപ്പകൾ. തിങ്കളാഴ്ച ബെന്നി ബഹന്നാൻ  കെപിസിസി നേതൃത്വത്തിനെതിരെ പരസ്യമായ നിലപാട് എടുത്തത് ​ജില്ലയിലെ ഗ്രൂപ്പുകൾക്കും  ഊർജം പകർന്നു.  സംസ്ഥാനത്ത് മിക്കയിടത്തും രഹസ്യ യോ​ഗങ്ങള്‍ ചേര്‍ന്നു തുടങ്ങി. ജില്ലയിലും വരും ദിവസങ്ങളില്‍ യോ​ഗങ്ങള്‍ ചേരുന്നതിനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ്.  
 എല്ലാ   പ്രവർത്തകരെയും ഒന്നിപ്പിച്ച് കൊണ്ടു  പോകുന്നതിൽ  ജില്ലാ നേതൃത്വം തീർത്തും പരാജയപ്പെട്ടുവെന്ന്  സാധാരണ പ്രവർത്തകർ  പോലും പറയുന്നു.  പ്രവർത്തകരെ  ഒരു തരത്തിലും വിശാസത്തിലെടുക്കാതെയുള്ള  സമീപനമാണ് ജില്ലാ നേതൃത്വം എടുക്കുന്നതെന്ന്  മണ്ഡലം ഭാരവാഹി പറഞ്ഞു. അതിന്റെ ഭാ​ഗമായാണ്  സജീവ പ്രവർത്തകർ അല്ലാത്തവര്‍ പോലും ഭാരവാഹിപ്പട്ടികയിൽ ഇടം പിടിക്കാൻ അവസരമായത്. ജില്ലയിലെ സംഘടനാ സംവിധാനത്തെ എന്നും  തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്ന ചിലരുടെ മോഹത്തിന്റെ  ഭാ​ഗം കൂടിയാണിത്. 
സജീവപ്രവർത്തകരും കാൽ നൂറ്റാണ്ടോളമായി ഏറ്റവും താഴെത്തട്ടിൽ സജീവമായി പ്രവർത്തിച്ചവരെയും  അവഹേളിക്കുന്ന നടപടിയാണ്  നേതൃത്വം  നടത്തുന്നതെന്ന് മല്ലപ്പള്ളിയിലെ ഒരു  മുതിർന്ന നേതാവ് ദേശാഭിമാനിയോട് പറഞ്ഞു.  സാമുദായിക, ജാതി, മത പരി​ഗണന   തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ   ഉപയോ​ഗിച്ചവര്‍ ഇന്ന്   സ്വന്തം താല്‍പ്പര്യ സരക്ഷണത്തിന്  മാത്രമാണ്  ശ്രമിക്കുന്നത്. ഇത് സംഘടനയെ തകര്‍ക്കാന്‍ മാത്രമെ സഹായിക്കു.   പ്രവര്‍ത്തകരെ   തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉപയോ​ഗിച്ച് കഴിഞ്ഞാല്‍  കറിവേപ്പില്ല പോലെ എടുത്തുകളയുന്നതാണ്  ജില്ലയില്‍ നടക്കുന്നതെന്ന് ജില്ലയിലെ മുതിര്‍ന്ന സഹകാരി കൂടിയായ കോണ്‍​ഗ്രസ് നേതാവ് പറഞ്ഞു. ബാബു ജോര്‍ജ്, പീലിപ്പോസ് തോമസ്, മോഹന്‍രാജ്, സജി ചാക്കോ, നിരണം തോമസ് എന്നിങ്ങനെ നിരവധി പേരുണ്ട് ഇത്തരത്തില്‍  അവഹേളിക്കപ്പെട്ടവര്‍. ഒരു പ്രത്യേക സമുദായത്തില്‍ നിന്ന് മറ്റാരും ഉയര്‍ന്നു വരേണ്ടെന്ന നിലപാടും നേതൃത്വത്തിലെ  ചിലര്‍ക്കുണ്ട്. തനിക്ക് ശേഷം പ്രളയമെന്ന ചിന്താ​ഗതിയാണ് ഇക്കൂട്ടര്‍ക്കെന്നും മുതിര്‍ന്ന സഹകാരി ദേശാഭിമാനിയോട് പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top