09 May Thursday

ചെറുകോൽപ്പുഴ ഹിന്ദുമത
പരിഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോഴഞ്ചേരി 
ധർമ്മത്തിലും സാംസ്‌കാരിക വൈഭവത്തിലും ഭാരതം  ലോകത്തിന്റെ  മുൻപന്തിയിലാണെന്ന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി   ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമികള്‍ പറഞ്ഞു. അയിരൂർ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 111  മത് ഹിന്ദുമത പരിഷത്തിന്റെ അധ്യാത്മിക സമ്മേളനം പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നുസ്വാമികള്‍. 
ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ സ്വാമി അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 
ഹിന്ദു മത മഹാമണ്ഡലം ഏർപ്പെടുത്തിയ വിദ്യാധിരാജ ദർശന പുരസ്കാരം ചടങ്ങിൽ ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജ വർമ്മക്ക് കേന്ദ്ര
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സമ്മാനിച്ചു.  പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ , ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ്‌ പി എസ് നായർ ,സെക്രട്ടറി എ ആർ വിക്രമൻ പിള്ള,  ടി കെ സോമനാഥൻ നായർ എന്നിവർ സംസാരിച്ചു. ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന ഹിന്ദുമത മതപരിഷത്തിന് ഫെബ്രുവരി 12 ന് സമാപനമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top