26 April Friday
ഇനി പൊള്ളുമോ നഗരം

ചൂട് കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
പത്തനംതിട്ട
ജില്ലയിൽ വേനൽ ചൂട്‌ കനത്ത്‌ തുടങ്ങി. ഞായറാഴ്‌ച ജില്ലയിൽ സാമാന്യം ഭേദപെട്ട ചൂട്‌ അനുഭവപെട്ടു. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നതും ഇത്‌ ഭീകര ചൂടായി തോന്നാനും കാരണമായി. വരും ദിവസങ്ങളിലും ചൂട്‌ കൂടുമെന്നാണ്‌ കാലാവസ്ഥ പ്രവചനം. ഞായറാഴ്‌ച 34 ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട്‌ രേഖപെടുത്തി. അടുത്ത ഒരാഴ്‌ചയ്‌ക്കുള്ളിൽ 36 ഡിഗ്രി വരെ ഉയർന്നേക്കാം. 
വേനൽ മഴ തീരെ ഇല്ലാത്തതും ചൂട് കൂടാൻ കാരണമായി. രാവിലെ സമയങ്ങളിൽ പോലും കനത്ത ചൂടാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയമാണ്ചൂട് കൂടുതൽ അനുഭവപ്പെടുന്നത്.  പുലർച്ചെ നാലോടെയാണ്ചൂടിന് കുറവുണ്ടാകുന്നത്. ഇതോടെ നേരിയ തോതിൽ മഞ്ഞും അനുഭവപ്പെടും. പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി. ഉയർന്ന സ്ഥലങ്ങളിൽ മാത്രമല്ല, നദീ തടങ്ങളിലും ശുദ്ധജല ക്ഷാമം നേരിടുന്നു. പമ്പ് ഹൗസിലേക്ക് അടിക്കാനും, അവിടെ നിന്ന് നാട്ടുകാർക്ക് കുടിക്കാനും വെള്ളമില്ലാത്ത അവസ്ഥ ഏറിവരുകയാണ്. പമ്പ, അച്ചൻകോവിൽ, മണിമല, കല്ലട എന്നീ നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞ തോടെ ജില്ലയിലെ ഭൂഗർഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നദീ തീരങ്ങളിലടക്കം കിണറുകളിലും ജലാശയങ്ങളിലും വെള്ളം കുറഞ്ഞു. കർഷകരെയും ഇത് ബുദ്ധിമുട്ടിലാക്കുന്നു. ജലസേചനത്തിന് ബദൽ മാർഗം തെരയുകയാണ് കർഷകർ. പമ്പയുടെ തീരത്തു മാത്രം 18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണ് ജില്ലയിലുള്ളത്. 
 നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ  പല ഭാഗങ്ങളിലും ഒഴുക്ക് നാമ മാത്രമാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതും ജലമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്.   ഇക്കുറി തുലാംവർഷം ശക്ത മല്ലായിരുന്നതും വരൾച്ച നേരത്തെയാക്കാൻ കാരണമായി. കഴിഞ്ഞവർഷം ശക്തമായ മഴ നവംബർ വരെയുണ്ടായിരുന്നതിനാൽ വരൾച്ച രൂക്ഷമായിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top