27 April Saturday

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട
എല്ലാ പ്രവർത്തനങ്ങൾക്കും പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷക്കാരെ എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   ഭിന്നശേഷിക്കാരുടെ ജീവിതം കൂടുതൽ മികച്ചതും സുഖപ്രദമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുക എന്നത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.  പൊതു ഇടങ്ങളും ഓഫീസുകളും പൊതു ശൗചാലയങ്ങളും ഭിന്ന ശേഷി സൗഹൃദപരമായി മാറ്റി എടുക്കുക എന്ന കർമ പരിപാടിയാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പദ്ധതികളുടെ ധനസഹായ വിതരണം ആരോഗ്യ മന്ത്രിയും പ്രതിഭകളെ ആദരിക്കൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും സർട്ടിഫിക്കറ്റ് വിതരണം പത്തനംതിട്ട നഗരസഭാ കൗൺസിലർ സിന്ധു അനിലും നിർവഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ,  പി എസ് തസ്‌നിം, ജെ ഷംലാ ബീഗം, പ്രൊഫ. കെ മാത്യു,സിസ്റ്റർ പോപ്പി മാത്യു, ശശീന്ദ്രൻ പെരുനാട്,  ദീപ കെ മാത്യൂസ്, സി എസ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top