25 April Thursday

ഗോപാലകൃഷ്ണനും കുട്ട്യോളും 
ഓട്ടത്തിലാണേ...

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
പത്തനംതിട്ട
രണ്ടര വർഷത്തെ കാത്തിരിപ്പ് ഒടുവിൽ കലാശാല തീയേറ്റർ നാടക വേദികളിൽ മണിമുഴങ്ങുന്നു. വേദികളിൽ നിന്ന്‌ വേദികളിലേക്ക്‌ ഗോപാലകൃഷ്ണനും 50 ശിഷ്യരും ഉയർന്ന വിജയങ്ങൾ നേടുന്നു. കോഴിക്കോട് കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നും 5 നാടകങ്ങളുമായാണ് ഈ വർഷം സംസ്ഥാന കലോൽസവത്തിൽ എത്തുന്നത്. 
അംഗുലി മാല, കരുണ,  മൃച്ചകടികം, ഛായഖണ്ഡനം, നിഴൽകുത്ത്, സത്യസന്ധൻ തുടങ്ങിയ  നാട കങ്ങളിൽ നിന്നും മികച്ച അഭിനയത്തിന് 6 നടീ നടന്മാരാണ്‌ വിവിധ ജില്ലകളിൽ നിന്നും സമ്മാനാർഹരായത്‌.കൂടാതെ മോണോആക്ട്, മിമിക്രി മത്സരാർഥികളുമുണ്ട്‌.25 വർഷമായി സ്കൂൾ, സർവകലാശാല മേഖലകളിൽ നാടകകൃത്ത്, സംവിധായകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ കൊടുമൺ ഗോപാലകൃഷ്ണൻ.  
കലാശാലകൾ ഉണർന്നപ്പോൾ രംഗപടം നിർമിക്കുന്നവർക്കും മറ്റ്‌ പിന്നണി കലാകാരന്മാർക്കും  ഉണർവും ആവേശവും നൽകാനായെന്നും അവതരിപ്പിച്ച നാടകങ്ങൾ വിജയം കണ്ടതിൽ  സംതൃപ്തനാണെന്നും  ഗോപാലകൃഷ്ണൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top