26 April Friday
ജില്ലാ വികസനസമിതി യോഗം

തോടുകളിലെ കൈയേറ്റം: പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
പത്തനംതിട്ട
അടൂർ, പന്തളം വലിയ തോടുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇതിന് പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണമെന്നും  ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർദേശിച്ചു. കറ്റോട്–--തിരുമൂലപുരം, മനയ്ക്കച്ചിറ, -കുറ്റൂർ റോഡുകളിലെ റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് റെയിൽവേ പ്രതിനിധികളുടെ യോഗം കളക്ടർ വിളിക്കുകയും സ്ഥല പരിശോധന നടത്തുകയും ചെയ്യണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.  കോന്നി, അരുവാപ്പുലം  പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കൊട്ടാരത്തികടവ് പമ്പ് ഹൗസിലെ ചെളി നീക്കി  പമ്പിങ്‌ പുനരാരംഭിക്കുന്നതിന് നടപടിയെടുക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും നിർദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
അടൂർ റിങ്‌ റോഡിനുള്ള സർവേ തുടങ്ങണം. പന്തളം കെഎസ്ആർടിസിയിൽ എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച വികസന പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണം. അടൂർ പാർഥസാരഥി റോഡ് അടിയന്തിരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. നെടുങ്കുന്നുമല ടൂറിസം പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്ന നടപടിയും വേഗമാക്കണം.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലയിലെ സ്‌കൂളുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ബന്ധപ്പെട്ടവരുടെ യോഗം കലക്ടർ വിളിക്കണമെന്നും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു. 
ഞാലിക്കണ്ടം–--മടുക്കോലി റോഡിലെ പുതുശേരി-–-കടമാൻകുളം ഭാഗത്ത് പൈഅടൂർ, പന്തളം വലിയ തോടുകളിലെ പ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തണമെന്ന്‌ മാത്യു ടി  പറഞ്ഞു. കാവുംഭാഗം- തുകലശേരി റോഡ് നിർമാണം ക്രിസ്മസിനു മുൻപ് തീർക്കുമെന്നും തിരുവല്ല-–പൊടിയാടി റോഡിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും പൊതുമരാമത്ത് നിരത്തു വിഭാഗം എംഎൽഎയെ അറിയിച്ചു. ചുമത്ര പാലത്തിന്റെ നിർമാണം തിങ്കളാഴ്ച ആരംഭിക്കും.
റോഡ് വികസന പ്രവർത്തനത്തിനിടെ മൈലപ്രയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കണം. ചന്ദനപ്പള്ളി–--കോന്നി റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ സമയക്രമം തയാറാക്കണം. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവർത്തികൾ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം  കലക്ടർ വിളിക്കണമെന്നും എംഎൽഎ പറഞ്ഞു.
 ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ ജയവർമ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഡെപ്യുട്ടി പ്ലാനിങ്‌ ഓഫീസർ ദീപ ചന്ദ്രൻ, എൽആർ ഡെപ്യുട്ടി കലക്ടർ പി ആർ ഷൈൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top