29 March Friday
വിദ്യാർഥികളും പാടത്ത്‌

ളാകപ്പാടത്ത്‌ ഇനി മണിരത്നം വിളയും

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

വിദ്യാർഥികളുടെ നേതൃത്വത്തിൽ ളാക പാടത്ത് നെൽവിത്ത് വിതയ്ക്കുന്നു

കോഴഞ്ചേരി 
ളാക പാടശേഖരസമിതിയും പ്ലസ്ടു വിദ്യാർഥികളും ചേർന്ന് നെൽകൃഷിക്ക് തുടക്കമിട്ടു. തൊണ്ണൂറു ദിവസം കൊണ്ട് വിളയുന്ന മണിരത്നം  വിത്താണ് വിതച്ചത്.  വിതകഴിഞ്ഞ ഉടനെ   പ്രളയം നാശം വിതച്ച പാടത്താണ് ആഴ്ചകൾക്കുശേഷം വീണ്ടും കൃഷിക്ക് തുടക്കമായത്. കിടങ്ങന്നൂർ എസ്‌വിജിവി ഹയർ സെക്കന്‍ഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം പ്ലസ്ടു വിദ്യാർഥികളാണ്  കൃഷി പരിശീലനത്തിന് കർഷകർക്കൊപ്പം അണിനിരന്നത്.   
കൃഷി എങ്ങനെ പരിപാലിക്കാം എന്നതിന്  ക്ലാസും നടത്തി.  ആറന്മുള വികസന സമിതിയാണ്  അധ്യാപകരെയും കുട്ടികളെയും ഇവിടെ എത്തിച്ചത്. ളാക പാടശേഖരസമിതി ഭാരവാഹികളായ അഡ്വ. സുനിൽ ജി നെടുംപുറത്ത്, മുരളി ജി പിള്ള, ആറന്മുള  പഞ്ചായത്ത്  പ്രസിഡന്റ്‌ ഷീജ ടി റ്റോജി, ആറന്മുള വികസന സമിതി  പ്രസിഡന്റ്‌ പി ആർ രാധാകൃഷ്ണൻ, കൃഷി ഓഫീസർ ആർ ചാന്ദന, ഗോപകുമാർ, സജീവൻ, രമാദേവി, അശോകൻ,  ഗിരീഷ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു. വിത്ത് വിതയ്ക്കൽ മുതൽ കൊയ്ത്തു വരെ ഘട്ടംഘട്ടമായി നടത്തുന്ന ജോലിയുടെ  പ്രത്യേകം ക്ലാസും  നൽകും.   മിന്നൽ പ്രളയത്തിൽ പാടശേഖരം മുങ്ങി  വിത നശിച്ചു.  മൂന്നു ട്രാക്ടറുകൾക്കും നാശം നേരിട്ടു . വൻ നഷ്ടമാണ് കർഷകർക്കുണ്ടായത്. കൃഷി ഉപേക്ഷിച്ച കർഷകർ കൃഷിഭവന്റെ പ്രത്യേക ഇടപെടൽ മൂലമാണ്  പുനരാരംഭിച്ചത്
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top