20 April Saturday
ദുരിത കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു

റോഡിലെ വിള്ളല്‍: നടപടി ഉടന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

സീതത്തോട് പഞ്ചായത്തിലെ മുണ്ടൻപാറയിൽ റോഡിൽ വിള്ളൽ രൂപപ്പെട്ട സ്ഥലം ആരോഗ്യമന്ത്രി വീണാ ജോർജ് 
സന്ദർശിക്കുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ സമീപം

പത്തനംതിട്ട 

മഴക്കെടുതിയിൽ ജനങ്ങൾക്ക് ആശ്വാസം പകർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സീതത്തോട് പഞ്ചായത്തിലെ മുണ്ടൻപാറയിൽ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ട സ്ഥലമാണ് ആദ്യം സന്ദർശിച്ചത്.വിള്ളലിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പു നൽകി. നാല് വർഷം  മുമ്പ്  ഉരുൾപൊട്ടലുണ്ടായ സ്ഥലമാണിത്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ശാസ്ത്രീയ പഠനം നടത്തും. അതിന് സംഘത്തെ രൂപീകരിച്ച് കഴിഞ്ഞു. സംഘം പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകും. 
കുന്നിൻ ചരിവായതിനാൽ വിള്ളൽ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമായി അന്വേഷിക്കാനാണ് സംഘത്തെ നിയോഗിച്ചത്. ശാസ്ത്രീയ പഠന റിപ്പോർട്ട് ലഭ്യമായാലുടൻ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികൾ അടിയന്തരമായി സ്ഥലത്ത് നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നും മന്ത്രി അഭ്യർഥിച്ചു.
തുടർന്ന് കണ്ണൂർ ജില്ലയിലെ കണിച്ചാരിൽ ഉരുൾപ്പൊട്ടലിലെ ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച  രണ്ടര വയസ്സുകാരിയായ നുമ തസ്ലിന്റെ ഉമ്മ നാദിറ റഹീമിനെ സന്ദർശിച്ചു. റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സ്വകാര്യവ്യക്തിയുടെ വീടും സന്ദർശിച്ചു.  കുളനട പഞ്ചായത്തിലെ പാണിലിൽ  ശക്തമായ മഴയിലാണ് റോഡിന്റെ ടാറിങിന്റെ പകുതി ഭാഗം വിണ്ടുകീറി  സംരക്ഷണഭിത്തിയുൾപ്പെടെ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചത്. ണ്ണ് നീക്കുന്നത് പുരോ​ഗമിക്കുകയാണെന്നും ബലവത്തോടെ  സംരക്ഷണഭിത്തി കെട്ടുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ടിപിക്കാണ് നിർമാണ ചുമതല. എസ്റ്റിമേറ്റ് എടുത്തു. വീടിന്റെ കേടുപാടുകളും  മാറ്റും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ,  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, വിവിധ വകുപ്പ്  ഉദ്യോഗസ്ഥർ എന്നിവരും  ഒപ്പമുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top