25 April Thursday

കോഴഞ്ചേരിയിൽ കൂടുതൽ 
ക്യാമ്പ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

ശക്തമായ മഴയിൽ പത്തനംതിട്ട നഗരസഭ നാലാം വാർഡിലെ കുമ്പാങ്ങൽ 
ശശിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണപ്പോൾ

കോഴഞ്ചേരി
ആറൻമുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. പമ്പാനദിയിൽ വീണ്ടും ജലനിരപ്പുയരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്നും  ആളുകളെ ക്യാമ്പുകളിലേയ്ക്ക് മാറ്റും. കോഴഞ്ചേരി ഏരിയായിലെ ആറൻമുള വില്ലേജിൽ ആറാട്ടുപുഴ ഗവ. യു പി സ്‌കൂൾ, കോഴിപ്പാലം എൻഎംയുപി സ്‌കൂൾ, നാൽക്കാലിക്കൽ എംടിഎൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുതുറന്നത്. കിടങ്ങന്നൂർ വില്ലേജിലെ വല്ലന ഗവ.എസ് എൻഡിപി യു പി സ്‌കൂൾ, വല്ലന ടികെഎംആർഎം വിഎച്ച്എസ്സി, മായാലുമൺ ഗവ എൽപിസ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ  ആരംഭിച്ചത്.
തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടും പ്രയാർ എംടിഎൽപി, ചെട്ടിമുക്ക് ചെറുപുഷ്പം എൽ പി , മാരാമൺ എഎംഎം യു പി, സെന്റ്‌ ജോസഫ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ക്യാമ്പുതുറന്നിട്ടുണ്ട്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേകാട് എംടിഎൽപി ,കാഞ്ഞിരവേലി അങ്കണവാടി എന്നിവിടങ്ങളിലും ക്യാമ്പുണ്ട്.
കോഴഞ്ചേരി -ചെങ്ങന്നൂർ റോഡിലെ സത്രക്കടവ്, നീർവിളാകം ബാഗ്ലൂർ , തുരുത്തിമല , മാലക്കര - കുറിച്ചി മുട്ടം, തെക്കേമല - കുഴിക്കാല റോഡിലെ പുന്നയ്ക്കാട്, കുടുന്ത റോഡുകൾ ഇതിനകം വെള്ളത്തിനടിയിലാണ്. ഏഴിക്കാട്, ആറാട്ടുപുഴ നല്ലൂർ, കിടങ്ങന്നൂർ കുട്ടക്കോട്, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുന്ത, പാലയ്ക്കാട്ട് ചിറ, ചെട്ടിമുക്ക് നെല്ലിക്കാപറമ്പ്, പരപ്പുഴ കടവ് , മല്ലപ്പുഴശ്ശേരി ഓന്തേകാട്, കുറുന്താർ, പുന്നയ്ക്കാട്, കാഞ്ഞിരവേലി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top