25 April Thursday

ആറന്മുള 
വള്ളസദ്യക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് വിഭവങ്ങൾ വിളമ്പുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ

കോഴഞ്ചേരി
പമ്പയിലെ ഉയർന്ന ജലനിരപ്പിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളോടെ പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യകൾക്ക് ആറന്മുളയിൽ തുടക്കമായി. മാരാമൺ, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാടായി  വള്ളസദ്യകൾ നടന്നത്.
രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്നവരും സ്വീകരിച്ചു. തുടർന്ന് മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളിൽ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ തൂശനിലയിൽ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജൻ അധ്യക്ഷനായി. 
പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, പള്ളിയോട സേവാസംഘം ഭാരവാഹികളായ പാർഥസാരഥി ആർ പിള്ള എന്നിവർ പങ്കെടുത്തു.  നിലവിലുള്ള നിയന്ത്രണങ്ങളോടെ മാത്രമേ തുടർന്നുള്ള ദിവസങ്ങളിലെ വഴിപാടുകൾ നടത്തുകയുള്ളെന്ന് ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top