26 April Friday

ചേർത്തുപിടിക്കാൻ സഹകരണ മേഖല

സ്വന്തം ലേഖകൻUpdated: Friday Aug 5, 2022
പത്തനംതിട്ട
സഹകരണ സം​ഘങ്ങളിലെ  വായ്പാ കുടിശ്ശിക നിവാരണ യജ്ഞം (ഒറ്റത്തവണ തീര്‍പ്പാക്കല്‍)  സെപ്തംബർ 15 വരെ നീട്ടി. സഹകരണ സം​ഘങ്ങളെയും ബാങ്കുകളെയും പരമാവധി കുടിശ്ശിക രഹിത സംഘങ്ങളാക്കുന്നതിന് സംസ്ഥാന സർക്കാർ  നടപ്പാക്കുന്ന പദ്ധതിയുടെ ഭാ​ഗമയാണ് കുടിശ്ശിക നിവാരണ തീയതി നീട്ടിയത്. പ്രാഥമിക സഹ. സംഘങ്ങൾ മുതൽ എല്ലാ സഹകരണ സംഘങ്ങൾക്കും ഇത് ബാധകമാണ്. 
കോവിഡ് കാലത്ത് ജീവിതം ദുസ്സഹമായ ജനങ്ങൾക്ക് ആശ്വാസകരമാകുന്നതിനാണ് ഇത്തരമൊരു നടപടി സർക്കാർ കൈക്കൊണ്ടത്. 
2021 മുതൽ തന്നെ  കുടിശ്ശിക നിവാരണ നടപടികൾ ഊർജിതപ്പെടുത്തിയിരുന്നു. കോവിഡ്,  പ്രളയ കാലത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ്  കുടിശ്ശിക അടയ്ക്കുന്നതിന് വീണ്ടും സാവകാശം നൽകിയത്. വിവിധ തരത്തിൽ വായ്പ നൽകി ജനങ്ങളെ സഹായിക്കുന്നതിൽ സഹകരണ പ്രസ്ഥാനം മുന്നിട്ടു നിന്നു. ജില്ലയിലടക്കം കോടികളുടെ നിക്ഷേപം കൈയിലിലുള്ള പൊതുമേഖലാ ബാങ്കുകൾ ഇക്കാലയളവിൽ കാര്യമായ ആശ്വാസ നടപടികളൊന്നും കൈക്കൊണ്ടില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top