20 April Saturday

വർണക്കൂടാരം ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

മാലക്കര ഗവ. എൽ പി സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വർണക്കൂടാരം മന്ത്രി വീണാ ജോർജ്‌ ഉദ‍്ഘാടനം ചെയ്യുന്നു

ആറന്മുള
മാലക്കര ഗവ. എൽ പി സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വർണക്കൂടാരം മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു.  കുട്ടികളിൽ അറിവും ജിജ്ഞാസയും കൗതുകവും ഉണർത്തുന്ന വിധത്തിൽ ക്ലാസ് മുറികളും പരിസരവും സജ്ജമാക്കി പ്രകൃതിസ്നേഹികളാക്കി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിസ്‌കൂളിൽ പ്രീ സ്‌കൂൾ വികാസ മേഖലകളിൽ ശേഷികൾ ഉറപ്പാക്കാൻ കഴിയുന്ന ഇ ഇടം, കുഞ്ഞരങ്ങ്, വര ഇടം, നിർമാണ ഇടം , ഹരിതോദ്യാന ഇടം തുടങ്ങി 13 പ്രവർത്തന ഇടങ്ങളോട് കൂടിയ വർണകൂടാരമാണ് സ്റ്റാർസ് പ്രീ സ്‌കൂളിന്റെ നവീകരണത്തോടെ പൂർത്തിയായിരിക്കുന്നത്.
 പൊതുവിദ്യാഭ്യാസ വകുപ്പും എസ്എസ്‌കെയും സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.  
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻഎസ്‌ കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ നായർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ആർ മല്ലിക, ഹെഡ്മിസ്ട്രസ് എസ്റീ ജാമോൾ, മുൻ പ്രഥമ അധ്യാപികമാരായ ഡെയ്‌സി മാത്യു, കെ  സുധാ ദേവി, എസ്എംസി ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top