16 April Tuesday
9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കി

വനം വകുപ്പിന്റെ സൗജന്യ 
വൃക്ഷത്തെെ വിതരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

 

പത്തനംതിട്ട
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവൽക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സൗജന്യമായി വൃക്ഷത്തെെ വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. വരുന്ന മൂന്നു വർഷങ്ങളിലായി വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകൾ വിൽക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതർ നേരിട്ട്  പരിശോധിച്ച് ഉറപ്പു വരുത്തും. കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം- 207000, കൊല്ലം -203500, പത്തനംതിട്ട -163000, ആലപ്പുഴ -225000,കോട്ടയം -200000) ആകെ 9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം റീജണിൽ എറണാകുളം -210000, ഇടുക്കി -205000, തൃശൂർ- 225000, പാലക്കാട് -220000)  ആകെ 86,00,00 തൈകളും സജ്ജമാക്കി. കോഴിക്കോട് റീജണിൽ (കാസർകോഡ് -52700, കണ്ണൂർ- 50000, കോഴിക്കോട് -40000, വയനാട്- 40000, മലപ്പുറം -50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറായി.  ഇത്തരത്തിൽ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. തൈകൾ അതത് വനം വകുപ്പ് ഓഫീസുകളിൽ നിന്നും തിങ്കൾ മുതൽ  ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top