25 April Thursday
ടിങ്കറിങ് ലാബ്‌ ഉദ്‌ഘാടനം ചെയ്‌തു

കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം പ്രധാനം: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കലഞ്ഞൂർ
ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോർജ് പറഞ്ഞു.  കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ആധുനിക ശാസ്ത്ര സാങ്കേതിക ലാബായ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ തെങ്ങുംകാവ് ഗവൺമെന്റ് എൽപിഎസിലെ പ്രഥമ അധ്യാപകനായ ഫിലിപ് ജോർജിനെയും വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ കലഞ്ഞൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അഖിൽ  എസ് കുമാറിനെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.
കലഞ്ഞൂർ സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ലെജു പി തോമസ് ടിങ്കറിങ് ലാബ് പദ്ധതി വിശദീകരിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനപ്രഭ, കോന്നി ബിപിഒ എസ് ഷൈലജ കുമാരി, സ്‌കൂൾ പിടിഎ പ്രസിഡന്റ് പി എൻ സുനിൽകുമാർ,  പ്രിൻസിപ്പൽ എം സക്കീന, വി എച്ച് എസ് ഇ പ്രിൻസിപ്പൽ എസ് ലാലി,  പ്രഥമ അധ്യാപിക കെ എൽ ലക്ഷ്മി നായർ, പഞ്ചായത്തംഗങ്ങളായ പി വി ജയകുമാർ, സുജഅനിൽ, സിബി ഐസക് , ആശാ സജി, രമാ സുരേഷ്, അഡ്വ.വി എൻ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top