17 December Wednesday

ഡിവൈഎഫ്‌ഐ രണ്ടര ലക്ഷം 
യുവജനങ്ങളെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാന് അംഗത്വം നൽകി ഡിവെെഎഫ്ഐ മെമ്പർഷിപ്പ് ---ക്യാമ്പയിന് തുടക്കം കുറിച്ചപ്പോൾ

 പത്തനംതിട്ട 

"ബഹുസ്വര ഇന്ത്യയ്ക്കായി സമര യൗവ്വനം; ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ രണ്ടര ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. 108 മേഖലാ കമ്മിറ്റികളും 1490 യൂണിറ്റ് കമ്മിറ്റികളിലുമായാണ് ജില്ലയിൽ മെമ്പർഷിപ്പ് പ്രവർത്തനം നടക്കുന്നത്. 2023  മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം എവറസ്റ്റ് (ഏഷ്യ), ദെനാലി പർവ്വതം (വടക്കേ അമേരിക്ക), കിളിമഞ്ചാരോ പർവ്വതം (ആഫ്രിക്ക), എൽബ്രൂസ്‌(യൂറോപ്പ്‌ ) എന്നീ നാല് പർവതങ്ങൾ കീഴടക്കിയ ആദ്യത്തെ മലയാളിയായ പർവതാരോഹകൻ ഷെയ്ഖ്  ഹസൻ  ഖാന് നൽകി ജില്ലാ സെക്രട്ടറി ബി നിസാം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അഭീഷ്, ജില്ലാ കമ്മിറ്റി അംഗം സന്ദീപ് എസ്, പന്തളം ബ്ലോക്ക്‌ ട്രെഷരാർ വിഷ്ണു കെ രമേശ്‌, ബ്ലോക്ക്‌ കമ്മിറ്റി അംഗം ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top