പത്തനംതിട്ട
മണ്ഡലത്തില്‍ ഒരു പ്രവര്‍ത്തനവും നടത്താത്ത എംപിക്കെതിരെ ബഹുജന സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട്. 14 വര്‍ഷമായി ജില്ലയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന വ്യക്തി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഒരു പൊതു നിലപാടുകളിലും ഒപ്പം നില്‍ക്കാതെ തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതിനെതിരെയാണ് വിപുലമായ ക്യാമ്പയിനുമായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങുന്നത്.
വീടു തോറും കയറി മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിച്ച എംപിക്കെതിരെ ബഹുജന മുന്നേറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. അഞ്ചിന് ക്യാമ്പയിന് ജില്ലയില്‍ തുടക്കമാകും.
ജില്ലയിൽ നിന്ന് എംപിയായി പോയതിന്റെ ഒരു ഗുണവും എംപിക്ക് അല്ലാതെ നാട്ടിലെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയായി എം പി യായി ജയിച്ച് വന്ന ആന്റോ ആന്റണിക്ക് തന്റേതായി പറയാന്‍ ഒരു വികസന പ്രവർത്തനവുമില്ല.
കോവിഡ്, പ്രളയ കാലത്ത് പോലും എം പിയുടെ സഹായവും, സാന്നിധ്യവും ജില്ലക്ക് ലഭ്യമായില്ല. ഇടതുപക്ഷ സർക്കാർ മലയോരജനതയ്ക്ക് അനുവദിച്ച പട്ടയങ്ങളുടെ കേന്ദ്ര തടസ്സം ഒഴിവാക്കാൻ പാർലമെന്റിൽ ഒരക്ഷരം സംസാരിക്കാനും എംപി തയ്യാറായില്ല. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ മാത്രം ഒരു എംപിയുടെ ആവശ്യമില്ല.
പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ മണ്ഡലത്തോടുള്ള അവഗണന തുറന്നു കാണിക്കുന്നതിന്റ ഭാഗമായി ഡിവൈഎഫ്ഐ ജില്ലയിലെ എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അഞ്ചിന് ഭവന സന്ദർശനം നടത്തും. ജില്ലാ സെക്രട്ടറി ബി നിസാം തിരുവല്ലയിലും, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ കോഴഞ്ചേരിയിലും, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം അനീഷ് കുമാർ കോന്നിയിലും, ജോബി റ്റി ഈശോ റാന്നിയിലും, ജില്ലാ ജോയിന്റെ സെക്രട്ടറിമാർ എൻ സി അഭീഷ് പന്തളത്തും, ജിതിൻ രാജ് പെരുനാട്ടിലും, ജില്ലാ വൈസ് പ്രസിഡന്റമാർ സജിത്ത് പി ആനന്ദ് കൊടുമണ്ണിലും,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിഷ്ണു ഗോപാൽ പത്തനംതിട്ടയിലും, രാജീവ് എൻ എസ് ഇരവിപേരൂരിലും, മുഹമ്മദ് അനസ് അടൂരിലും ബ്ലോക്ക് കമ്മിറ്റികളിൽ ഭവന സന്ദർശനത്തിന്റെ ഭാഗമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..