റാന്നി
കിസുമം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബുധനാഴ്‌ച പകൽ 11 ന് ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
ഒരുനില മാത്രമായിരുന്ന സ്‌കൂളിന് ഇപ്പോൾ മൂന്ന് നിലയായി. ആറ് ക്ലാസ്സ് റൂമും മൂന്ന് ഓഫീസ് റൂമും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ആധുനിക വിദ്യാഭ്യാസം മലയോര നാട്ടിൽ സാധ്യമാക്കാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ ഇടപെടൽ.
ആദിവാസി മേഖലയിൽ നിന്നും 60 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ കൂടിയാണ് കിസുമം. സർക്കാരിന്റെ ആദിവാസികളെ സംരക്ഷിക്കുക എന്ന നിലപാടും ഇതിൽ വ്യക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..