25 April Thursday

പൂജയ്‌ക്കുള്ള പൂക്കൾ പന്തളത്തുനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

പൂകൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം
മഹാനവമി, വിജയദശമി ആഘോഷങ്ങൾക്ക് നാടൻ പൂക്കൾ തയാറാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പ്  തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വാടാമുല്ല, ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്.
 വർഷം മുഴുവൻ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കും. വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷൻ വി പി വിദ്യാധര പണിക്കർ, വാർഡ് മെമ്പർ പ്രസാദ് കുമാർ, കൃഷി ഓഫീസർ സി ലാലി, സീനിയർ അസിസ്റ്റന്റ് എൻ ജിജി, കാർഷിക കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top